യുവ ഫ്രഞ്ച് താരം കിങ്ഗ്സ്ലി കോമന്‍ ബാഴ്സയുടെ റഡാറില്‍;
ബയേര്‍ണ്‍ മ്യൂണിക്ക് താരമായ കിങ്ഗ്സ്ലി കോമനേ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ അവരുടെ സൈനിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്ത.വാര്‍ത്ത നല്‍കിയത് ജര്‍മന്‍ മാധ്യമങ്ങളാണ്.എന്നാല്‍ ബാഴ്സയുടെ പ്ലാന്‍ ബിയിലാണ് കിങ്ഗ്സ്ലി കോമന്‍ ഉള്ളത്.അടുത്ത സമ്മറില്‍ നെയ്മറിനെയും ലൌതരോ മാര്‍ട്ടിനേസിനെയും വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമായിരിക്കും കിങ്ഗ്സ്ലി കോമന്‍ സ്ഥാനാര്‍ത്തിയാകുന്നത്.

മാഞ്ചെസ്റ്റര്‍ സിറ്റി കോച്ചും മുന്‍ ബയേര്‍ണ്‍ മ്യൂണിക്ക് മാനേജറും ആയിരുന്ന പെപ് ഗാര്‍ഡിയോള യുവ ഫ്രഞ്ച് താരമായ കോമന്റ്റെ വലിയ ആരാധകന്‍ ആണത്രെ.കോമന് ഇപ്പോഴുള്ള മാര്‍ക്കറ്റ് വില 60 മില്യണ്‍ യൂറോയാണ്.23 വയസുള്ള കോമന്‍ യൂറോപ്പിലെ തന്നെ മികച്ച മൂന്ന് ക്ലബുകളായ ജുവന്‍റസ്,പിഎസ്ജി,ബയേര്‍ണ്‍ മ്യൂണിക്ക് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.പോരാത്തതിന് ലീഗ് 1,സീരി എ,ജര്‍മന്‍ ബുണ്ടസ്ലിഗ എന്നീ ട്രോഫികളും അദ്ദേഹം നേടിയിട്ടുണ്ട്.