Foot Ball Top News

ലാലിഗ ടീമുകളില്‍ ആദ്യമായി പരിശീലനം തുടങ്ങാന്‍ റയല്‍ സോസിഡാഡ്

April 12, 2020

ലാലിഗ ടീമുകളില്‍ ആദ്യമായി പരിശീലനം തുടങ്ങാന്‍ റയല്‍ സോസിഡാഡ്

കൊറോണ മൂലം താറുമാറായ യൂറോപ്യന്‍ ഫുട്ബോള്‍ ലോകം തിരിച്ച് വരാന്‍ ഒരുങ്ങുന്ന സൂചനകള്‍ കാണിക്കാന്‍ തുടങ്ങുന്നു.സ്പാനിഷ് ക്ലബായ റയല്‍ സോസിഡാഡ് അടുത്ത ചൊവാഴ്കയില്‍ പരിശീലനത്തിന് ഇറങ്ങിയേക്കും എന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.മാര്‍ച്ച് 7 ഇന് ബാഴ്സലോണയ്ക്കെതിരെ കാമ്പ് നൌയില്‍ കളിച്ചതാണ് റയല്‍ സോസിഡാഡിന്റെ അവസാന മല്‍സരം.

 

ഇതുവരെ സ്പെയിനില്‍ 160000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,മരണനിരക്ക് 16000 കവിയുകയും ചെയ്തു.ഇപ്പോള്‍ അവിടത്തെ അവസ്ഥ മെച്ചപ്പെട്ട് വരുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.എല്ലാ മുന്‍ കരുതലുകളും എടുത്തത്തിന് ശേഷം മാത്രമേ പരിശീലനം തുടങ്ങുള്ളൂ എന്ന് സംഘാടകര്‍  ഉറപ്പ് നല്‍കിയിയിട്ടുണ്ട്.ഇനി റയല്‍ സോസിഡാഡിന് പതിനൊന്ന് കളികള്‍ കൂടിയുണ്ട്.അവസാനം കാമ്പ് നവില്‍ നടന്ന  മല്‍സരത്തില്‍ ബാഴ്സയോട് റയല്‍ സോസിഡാഡ് തോറ്റിരുന്നു.

Leave a comment