Foot Ball Top News

പോഗ്ബ-ബ്രൂണോ സഖ്യം യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും;ഇഗാലോ

April 12, 2020

പോഗ്ബ-ബ്രൂണോ സഖ്യം യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും;ഇഗാലോ

പോഗ്ബ-ബ്രൂണോ സഖ്യം യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും എന്നു യുണൈറ്റഡിലേക്ക് ലോണില്‍ എത്തിയ സ്ട്രൈക്കര്‍ ഓഡിയോണ്‍  ഇഗാലോ.2019-20 സീസണ്‍ പരിക്കിന്‍റെ പിടിയിലാണ് പോഗ്ബ.പരിക്ക് ഭേദമായി തിരിച്ചെത്തും എന്ന് വാര്‍ത്തകള്‍ കേട്ടിരുന്നു.അത് എത്രത്തോളം ശരിയാണെന്ന് അറയില്ല.പോഗ്ബ പരിക്കേറ്റത്തിനാല്‍ മൂര്‍ച്ച കുറഞ്ഞ യുണൈറ്റഡ് മിഡ്ഫീല്‍ഡിലേക്ക് ജനുവരിയില്‍ എത്തിയതാണ് ബ്രൂണോ.

 

വന്ന ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ഓല്‍ഡ് ട്രാഫ്ഫര്‍ഡ് പിടിച്ചടക്കാന്‍ ബ്രൂണോയ്ക്കായി.പുതിയ സൈനിങ്ങുകള്‍ക്ക് ശേഷം യുണൈറ്റഡ് കഴിഞ്ഞ 11 മല്‍സരങ്ങളില്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല.2013-2014 സീസണില്‍ ഓഡിയോണ്‍ ഈഗാലോയും ബ്രൂണോയുംഇറ്റാലിയന്‍ ക്ലബായ  ഉഡ്ഡിനീസിന് വേണ്ടി കളിച്ചിട്ടുണ്ട്.ബ്രൂണോയുടേ കഴിവ് എന്തെന്ന് തനിക്ക് അറിയാമെന്നും,പ്രീമിയര്‍ ലീഗ് കളിച്ച് പരിചയമായാല്‍ അദ്ദേഹം എല്ലാവരെയും അത്ഭുത പ്പെടുത്തുമെന്നുള്ള കാര്യം ഉറപ്പാണെന്നും ഓഡിയോണ്‍ ഇഗാലോ അഭിപ്രായപ്പെട്ടു.

Leave a comment