കോവിഡിന് മുന്നേ എംബാപേ റയലുമായി ഏകദേശം ധാരണയില്‍ എത്തിയതായിരുന്നു;ജെറോം റോതന്‍
മുന്‍ പിഎസ്ജി താരമായ ജെറോം റോതന്‍ കൊറോണ കേസുകള്‍ വരുന്നതിന് മുന്നേ എംബാപേ റയലുമായി ഏകദേശം ധാരണയില്‍ എത്തിയതായിരുന്നു, എന്നാല്‍ ഇനി എന്ത് നടക്കുമെന്ന് അര്‍ക്കും വ്യക്തമല്ല.എംബാപേ കുറച്ച് കഴിഞ്ഞാല്‍ എന്തായാലും റയലിലേക്ക് പോകും എന്നാണ് ജെറോം റോതന്‍ അഭിപ്രായപ്പെടുന്നത്.എന്തെന്നാല്‍ റയല്‍ മാനേജര്‍ സിനദീന്‍ സീദാന് എംബാപ്പെയെ അത്രക്ക് ഇഷ്ട്ടമാണ്.ഈ അടുത്ത് നടന്ന പത്രസമ്മേളനത്തില്‍ സീദാന്‍ അത് പറയുകയും ചെയ്തിട്ടുണ്ട് എന്നും ജെറോം റോതന്‍ അഭിപ്രായപ്പെട്ടു.
21 വയസ്സുള്ള എംബാപ്പെ 2017 ഇല്‍ മൊണാക്കോയില്‍ നിന്നും പിഎസ്ജിയിലേക്ക് വരുകയായിരുന്നു.2022 വരെയാണ് എംബാപെയുടെ കരാര്‍.എന്നാല്‍ എംബാപേ 2022 വരെ പിഎസ്ജിയില്‍ നില്‍ക്കും എന്നു തനിക്ക് തോന്നുനിലെന്നും ജെറോം റോതന്‍ റേഡിയോ മോണ്ടെകാര്‍ലോയ്ക്ക് നല്‍കിയ അഭിമുഘത്തില്‍ പറയുകയായിരുന്നു.






































