Foot Ball Top News

ഇനിയേസ്റ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ടും മെസ്സി എന്നെ നാണം കെടുത്തി;ജൂലിയാനോ ബെല്ലെട്ടി

April 12, 2020

ഇനിയേസ്റ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ടും മെസ്സി എന്നെ നാണം കെടുത്തി;ജൂലിയാനോ ബെല്ലെട്ടി

ബ്രസീല്‍ താരം ജൂലിയാനോ ബെല്ലെട്ടി താന്‍ ആദ്യമായി ലയണല്‍ മെസ്സിയേ കണ്ട വിവരം ഒരു അഭിമുഘത്തില്‍ പറയുകയുണ്ടായി.അന്നത്തെ കോച്ച് ഫ്രാങ്ക് റിച്ച്കാര്‍ഡ് മെസ്സിയേ ബി ടീമില്‍ നിന്നും സ്ഥാനകയറ്റം നല്‍കി സീനിയര്‍ ടീമില്‍ ഇടം നല്‍കിയിരുന്നു.ആദ്യമായി പരിശീലന മല്‍സരം കളിക്കുംബോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്.ഞാനും അവനും എതിര്‍ ടീമുകളില്‍ ആയിരുന്നു.

 

ഇനിയേസ്റ്റ എന്നോട് മെസ്സിയേ സൂക്ഷിക്കാന്‍ പറഞ്ഞിരുന്നു,അപ്പോള്‍ തന്നെ ഞാന്‍ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആദ്യത്തെ  ടച്ചില്‍ തന്നെ മെസ്സി എന്ന താരത്തിന്റെ പ്രതിഭ വ്യക്തമായിരുന്നു.അവന് പന്ത് ലഭിച്ചപ്പോള്‍ ഡിഫന്‍റ്  ചെയ്യാന്‍  പോയ എന്നെ ഒരു സെക്കന്‍ഡ് കൊണ്ട് അവന്‍ മറികടന്നു. തന്‍റെ  ബാഴ്സയിലെ ഓര്‍മകള്‍ പുതുകുകയായിരുന്നു ജൂലിയാനോ ബെല്ലെട്ടി.അപ്പോള്‍ മെസ്സിക്ക് 16 വയസ്സ് ആയിട്ടേ ഉണ്ടായിരുന്നുള്ളൂ.

 

Leave a comment