Foot Ball Top News

2020 പുരുഷ ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് റദ്ദാക്കി; അടുത്ത സീസണില്‍ നടക്കും

April 11, 2020

2020 പുരുഷ ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് റദ്ദാക്കി; അടുത്ത സീസണില്‍ നടക്കും

2020 പുരുഷ ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് കോറോണ മൂലം നടന്നേക്കില്ല.എല്ലാ കൊല്ലവും യൂറോപ്യന്‍ സീസണ്‍ തുടങ്ങുന്നത് മുന്നേ നടത്തി വരുന്ന ടൂര്‍ണമെന്റാണ്  ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്.ഈ സമ്മര്‍ ആകുമ്പോഴേക്കും സീസണ്‍ തീര്‍ക്കാന്‍ പറ്റാത്തതിനാല്‍ ആണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്.ഇതിന് മുന്നേ തന്നെ യൂറോ 2020,കോപ്പ 2020 മാറ്റിവച്ചിരുന്നു.

 

യൂറോപ്പിന് പുറത്തെ ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ടി നടത്തുന്ന ടൂര്‍ണമെന്‍റാണ് ഇത്.ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് നടത്തുന്നത് അമേരിക്ക,ഏഷ്യന്‍ രാജ്യങ്ങളില്‍ ആയിരിക്കും.അവിടെ യൂറോപ്യന്‍ ടീമുകള്‍ക്ക് വമ്പന്‍ ആരാധക സമൂഹം ഉള്ളത് കൊണ്ടാണ് അവിടെ നടത്തിപ്പോരുന്നത്.ലോസ് ഏഞ്ചല്‍സ് ദിനപത്രം  സ്പാനിഷ്  വമ്പന്‍മാരുടെ  റയല്‍ മാഡ്രിഡ് vs ബാഴ്സലോണ മല്‍സരം ലോസ് ഏഞ്ചല്‍സിലെ സോഫി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് വാര്‍ത്ത നല്‍കിയിരുന്നു.

Leave a comment