റൊണാള്‍ഡോ അസാധാരണമായ ഒരു അത്ലീറ്റാണ്;ആരോണ്‍ റാംസേ
ആരോണ്‍ റാംസേ തന്‍റെ സഹ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു അസാധാരണമായ ഒരു അത്ലീറ്റാണ് ഈ അടുത്ത് നടന്ന ഒരഭിമുഘത്തില്‍ പറഞ്ഞു.അദ്ദേഹത്തിന്‍റെ അര്‍പ്പണ ബോധവും പരിശീലന മുറകളും അവിശ്വസനീയമാണ്.ഇപ്പോഴും ആദ്യമായി ജിമ്മില്‍ എത്തുന്നത് റൊണാള്‍ഡോയാണ്.വാം അപ് കഴിഞ്ഞ് റൂട്ടിന്‍ ചെയ്തതിന് ശേഷം പിച്ചില്‍ പോകും ഇതാണ് അദ്ദേഹം എല്ലാ ദിവസവും ചെയ്യുന്നത്.
ആരോണ്‍ റാംസേ ഇന്‍സ്റ്റഗ്റാം ലൈവില്‍ നടന്ന അഭിമുഘത്തില്‍ പറഞ്ഞതാണ് ഇത്.റയലില്‍ നിന്നു പോന്ന റോനാള്‍ഡോയ്ക്ക് ആദ്യ സീസണില്‍ തന്നെ ജുവന്‍റസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഈ സീസണില്‍ ഇത് വരെ 32 കളികളില്‍ നിന്നും 25 ഗോളുകള്‍ നേടിയിട്ടുണ്ട് റൊണാള്‍ഡോ.ഇതുമാത്രമല്ല ഓരോ കളികളും ജയിക്കാന്‍ ഇപ്പൊഴും ആര്‍ത്തിയാണ് റൊണാള്‍ഡോയ്ക്ക്,അത് വലിയ ഒരു കാര്യമാണ്,അദ്ദേഹം ഒരു ചാമ്പ്യന്‍ ആണെന്ന് അദ്ദേഹത്തിന്റെ ഈ ചിന്താഗദിയില്‍ നിന്നും മനസിലാക്കാന്‍ പറ്റും റാംസേയുടെ വാക്കുകള്‍ ആണിത്.






































