Foot Ball Top News

ജയിംസ് റോട്രിഗസിനെ ലക്ഷ്യം വച്ച് കൊണ്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

April 10, 2020

ജയിംസ് റോട്രിഗസിനെ ലക്ഷ്യം വച്ച് കൊണ്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

റയല്‍ താരമായ ജയിംസ് റോട്രിഗസിനെ തങ്ങളുടെ ടീമില്‍ എത്തിക്കാന്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്.ജയിംസ് റോട്രിഗസിന് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ 2021ഇല്‍ തീര്‍ന്നേക്കും.അത് കൊണ്ട് ഈ സീസണില്‍ തന്നെ ടീം മാറാന്‍ നോക്കുകയാണ് ജയിംസ്.മറ്റൊരു ഇംഗ്ലീഷ് ക്ലബായ എവര്‍ട്ടണും ജയിംസ് റോട്രിഗസിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഉള്ളതായും വാര്‍ത്തകളുണ്ട്. ജയിംസിന്‍റെ പണ്ടത്തെ ഗുരുവായ ആഞ്ചലോട്ടിയാണ് ഇപ്പോള്‍ എവട്ടന്‍ മാനേജര്‍.

 

2014 വേള്‍ഡ് കപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് റയല്‍ ജയിംസിനെ സൈന്‍ ചെയ്തത്.ഫ്രഞ്ച് ക്ലബ് മൊണാക്കോയില്‍ നിന്നും 63 മില്യണ്‍ യൂറോയ്ക്കാണ് റയല്‍ ജയിംസിനെ വാങ്ങിയത്.അഞ്ചര കൊല്ലം റയലിന് വേണ്ടി കളിച്ച ജയിംസിന് സിദാന്റെ ടീമില്‍ ഇടംനേടാന്‍ കഴിയുന്നില്ല.രണ്ട്  കൊല്ലം ജയിംസ് ബയേര്‍ണ്‍ മ്യൂണിക്കില്‍ ലോണിന് കളിച്ചിടുണ്ട്.

Leave a comment