കൊറോണയെ നേരിടാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനൊപ്പം പങ്ക് ചേര്‍ന്ന് പ്രീമിയര്‍ ലീഗ് താരങ്ങള്‍
കൊറോണ എന്ന മഹാവിപത്തിനെ നേരിടാന്‍ മാതൃകപരമായി എല്ലാ പ്രീമിയര്‍ ലീഗ് താരങ്ങളും കൈകോര്‍ക്കുന്നു.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ എല്ലാവരും പിരിച്ച് കിട്ടുന്ന പണം വേണ്ട കൈകളില്‍ എത്തിക്കാനാണ് തീരുമാനം.ഇത് സംബന്ധിച്ചു ഇന്നലെ വൈകുന്നേരം എടുത്ത തീരുമാനത്തില്‍ താരങ്ങള്‍ അവരുടെ തുകകള്‍ നാഷണല്‍ ഹെല്‍ത്ത് സെര്‍വീസിന് നല്‍കിയേക്കും എന്നു പറഞ്ഞു,പിന്നെ പ്ലേയര്‍സ് ടുഗേതര്‍ എന്ന പേരില്‍ എല്ലാ കളിക്കാരും ഒരു പുതിയ നീക്കത്തിന് തുടക്കമിടുകയും ചെയ്തു.
ഇതിന് മുന്‍കൈ എടുത്തത് ലിവര്‍പ്പൂള്‍ കാപ്റ്റനായ ജോര്‍ദാന്‍ ഹെന്ഡേഴ്സണ് ആണത്രെ.അദ്ദേഹം പ്രീമിയര്‍ ലീഗിലെ മറ്റ് ടീമിലെ കാപ്റ്റന്മാരായി ചര്‍ച്ച നടത്തിപ്പോന്നതായി വാര്‍ത്തകള്‍ ഉണ്ട്.കൊറോണ മൂലമുള്ള മരണ നിരക്ക് ഇതുവരെ ബ്രിട്ടനില്‍ 7000കടന്നെനാണ് റിപ്പോര്‍ട്ടുകള്‍.






































