വേതനം കുറച്ച് റയല്‍ മാഡ്രിഡ്;ബാസ്ക്കറ്റ് ബോള്‍ ടീമും വേതനം കുറച്ചേക്കും
കൊറോണ പ്രതിസന്തിക്കെതിരെ പോരാടാന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും.റയല്‍ മാഡ്രിഡിന്റെ ഫുട്ബോള്‍ ,ബാസ്ക്കറ്റ് ബോള്‍ ടീമുകള്‍ അവരുടെ വേതനം കുറക്കുമെന്ന് തീരുമാനം എടുത്തതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.ഇതിന് മുന്നേ സ്പാനിഷ് ക്ലബുകളായ ബാഴ്സലോണ,അറ്റ്ലറ്റിക്കോ മാഡ്രിഡ്,അലാവസ് എന്നിവര്‍ അവരുടെ കളിക്കാരുടെ വേതനം ചുരുക്കിയതായി തീരുമാനം എടുത്തതായി അറിയിച്ചിരുന്നു.
ബുധനാഴ്ച്ച വൈകീട്ട് ആണ് ക്ലബ് ഈ തീരുമാനം എടുത്തത്.എത്ര കുറക്കുമെന്ന് ഇത് വരെ തീരുമാനം ആയിട്ടില്ല.10% മുതല്‍ 20% വരെ വേതനം ചുരുക്കാനാണ് സാധ്യത.ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് റയല്‍ താരമായ ക്രൂസ് വേതനം ക്ലബ് ചുരുക്കുന്നത് മണ്ടത്തരമാണെന്ന് പറയുകയുണ്ടായി.ഇന്നലെ ലാലിഗ പ്രസിഡന്റ് ജാവിയര്‍ തെഭാസ് ലാലിഗ മുടങ്ങിയാല്‍ ഏകദേശം 1 ബില്യണ്‍ ഡോളര്‍സ് നഷ്ട്ടമായേക്കുമെന്നും പറഞ്ഞിരുന്നു.






































