Foot Ball Top News

വില്യനെ നിരസിച്ച് ബാഴ്സ;യുവ താരങ്ങളില്‍ കണ്ണും നട്ട് കാറ്റലൂണിയന്‍ ക്ലബ്

April 9, 2020

വില്യനെ നിരസിച്ച് ബാഴ്സ;യുവ താരങ്ങളില്‍ കണ്ണും നട്ട് കാറ്റലൂണിയന്‍ ക്ലബ്

വില്യനെ വാങ്ങാനുള്ള അവസരം നിരസിച്ച് ബാഴ്സലോണ.ഇത്ര കാലം ബാഴ്സ അദ്ദേഹത്തിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ക്ലബിന് താല്‍പര്യം യുവതാരങ്ങളില്‍ ആണത്രെ.വില്യന് ചെല്‍സിയുമായുള്ള കോണ്‍ട്രാക്റ്റ് ഈ കൊല്ലത്തില്‍ തീര്‍ന്നേക്കും.കഴിഞ്ഞ സീസണുകളില്‍ ബാഴ്സ വില്യനെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വമ്പന്‍ തുക ചെല്‍സി ആവശ്യപ്പെട്ടതിനാല്‍ കോണ്‍ട്രാക്റ്റ് നടക്കാതെ പോയി.

 

ഇപ്പോള്‍ വില്യന് വേണ്ടി പണം മുടക്കേണ്ട ആവശ്യം ഇല്ലെങ്കിലും ബാഴ്സ വില്യനില്‍ തൃപ്തരല്ല. മൂന്ന് കൊല്ലത്തെ കോണ്ട്രാക്ടും നല്ല വേദനവും ആണ് വില്യന്‍റെ ആവശ്യം.തല്‍കാലം അത് നല്കാന്‍ ബാഴ്സ തയ്യാറല്ല.റൂമറുകള്‍ ശരിയാണെങ്കില്‍ പിഎസ്ജി,ടോട്ടന്‍ഹം ഹോട്ട്സ്പര്‍സ് എന്നീ ക്ലബുകള്‍ വില്യനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.തല്‍കാലം ഇപ്പോള്‍ ഇത് വെറും വാര്‍ത്ത മാത്രം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുക്കുംതോറും വാര്‍ത്തകള്‍ മാറിവരുന്നത് തീര്‍ത്തും സ്വഭാവികം.

Leave a comment