Foot Ball Top News

നെയ്മറും മാര്‍ട്ടിനസും ബാഴ്സക്ക് മുതല്‍കൂട്ടാകും;ലൂയി സുവാരസ്

April 8, 2020

നെയ്മറും മാര്‍ട്ടിനസും ബാഴ്സക്ക് മുതല്‍കൂട്ടാകും;ലൂയി സുവാരസ്

ബാഴ്സ താരമായ ലൂയി സുവാരസ് മുണ്ടോ ഡിപ്പോര്‍ട്ടിവോയ്ക്ക് നല്‍കിയ അഭിമുഘത്തില്‍ ബാഴ്സയുടെ സൈനിങ് ടാര്‍ഗറ്റ്   ആയ  നെയ്മറിനെയും മാര്‍ട്ടിനസിനേയും വലിയ വായില്‍ പുകഴ്ത്തി.നെയ്മറും മാര്‍ട്ടിനസും ബാഴ്സയ്ക്ക് പറ്റിയ താരങ്ങള്‍ ആണെന്നും അവര്‍ വന്നാല്‍ ടീമീന് വലിയ മുതല്‍ കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

 

നെയ്മറിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം,അദ്ദേഹം ബാഴ്സയിലെ ഡ്രസ്സിങ് റൂമില്‍ ഏറെ പ്രിയപ്പെട്ടവനാണ്,ഞങ്ങള്‍ അവനെ വളരെ അധികം ഇഷ്ട്ടപ്പെടുന്നു.അവന് ഇനിയും ഫൂട്ബാളിന് ഏറെ സംഭവനകള്‍ നല്കാന്‍ കഴിയും.മാര്‍ട്ടിനസ് ഇറ്റലിയില്‍ വളര്‍ന്ന് വരുന്ന താരമാണ്.അദ്ദേഹം നോ.9 പ്ലേയര്‍ ആണ്.അദ്ദേഹത്തിന്റെ മൂവ്മെന്‍റുകളും റിഫ്ലക്സുകളും നല്ല ഒരു സ്ട്രൈക്കര്‍ക്ക് ചേര്‍ന്നതാണ്.ഈ ജനുവരിയില്‍ 33 വയസായ സുവാരസ് ടീമിലിടം നേടാന്‍ കൂടുതല്‍ പ്രയത്നിക്കാനും താന്‍  തയാറാണ് എന്നും പറഞ്ഞു.

Leave a comment