റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി;ഇനി വീട്ട് തടങ്കലില്‍
ബ്രസീലിയന്‍ താരമായ റോനാല്ഡീഞ്ഞോ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതിനാല്‍ പരഗ്വായില് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.റൊണാള്‍ഡീഞ്ഞോയും അദ്ദേഹത്തിന്റെ സഹോദരനായ റോബെര്‍ട്ടോ ആസിസും കഴിഞ്ഞ മര്ച്ചിലാണ് പരഗ്വായില് പോലീസിന്റെ പിടിയിലായത്.32 ദിവസം ജയിലില്‍ കഴിഞ്ഞ ഇരുവര്‍ക്കും ഇനി വീട്ട് തടങ്കലില്‍ കഴിയാനുള്ള അനുവാദം ജഡ്ജ് ഗുസ്താവോ അറമില്ല നല്കി.
ഇനി മുതല്‍ അസങ്ക്ഷനിലെ ഹോട്ടലില്‍ കഴിയുവാനുള്ള അനുവാദം നല്കിയിടുണ്ട്.ട്രയല്‍ തീരുന്ന വരെ റോണല്ഡീഞ്ഞോയ്ക്കും സഹോദരനും അവിടെ കഴിയേണ്ടി വരും.റൊണാള്‍ഡീഞ്ഞോയെ പുറത്തിറക്കാന്‍ 1.6 മില്യണ്‍ ഡോളര്‍ ബേയ്ല് പോസ്റ്റ് ചെയ്തു കഴിഞ്ഞു.അദ്ദേഹത്തിന്റെ അഭിഭാഷകന് പാസ്പോര്‍ട്ട് ഒരു ലോക്കല്‍ സ്പോണ്‍സറുടെ സമ്മാനമാണെനാണ് വാദം.അതിനിടെ റൊണാള്‍ഡീഞ്ഞോ ജയിലില്‍ തടവ് പുള്ളികളോടൊപ്പം ഫുട്ബോള്‍ കളിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.