ബാഴ്സ ആയത് കൊണ്ടാണ് കുട്ടീഞ്ഞോ പോകാന്‍ തയ്യാറായത്; ക്ലോപ്
ബ്രസീലിയന്‍ താരമായ കുട്ടീഞ്ഞോ 2018 ഇല്‍ ലിവര്‍പ്പൂള്‍ വിട്ടത് ബാഴ്സ വിളിച്ചത് കൊണ്ടാണെന്നും അവിടെ കളിക്കാന്‍ അവന് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും ക്ലോപ് പറഞ്ഞു.2018 വിന്‍റര്‍ ട്രാന്‍സ്ഫറില്‍ 120 മില്യണ്‍ യൂറോയ്ക്ക് ആണ് കുട്ടീഞ്ഞോയെ ബാഴ്സ സ്വന്തമാക്കിയത്.
നെയ്മര്‍ പോയ വിടവില്‍ പുതിയ സൈനിംഗ് അന്വേഷിച്ച് നടന്ന ബാഴ്സ അപ്പോള്‍ ഫ്രഞ്ച് താരമായ ഔസ്മാന്‍ ഡെംബേലെയേ ആണ് വാങ്ങിയത്.ബാഴ്സ ആരാധകര്‍ ആണ് കുട്ടീഞ്ഞോയെ കൊണ്ടുവരാന്‍ പറഞ്ഞ് ക്ലബിന് തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരുന്നത്.കുട്ടിഞ്ഞോ പോയത് അത്ര നല്ല തീരുമാനം ആയിരുന്നില്ല.ലിവര്‍പൂളില്‍ ഉണ്ടായിരുന്ന ഫോം അദ്ദേഹത്തിന് കാറ്റലൂണിയയില്‍ തുടരാന്‍ കഴിഞ്ഞില്ല.കുട്ടീഞ്ഞോ ഇപ്പോള്‍ ബയേര്‍ണ്‍ മ്യൂണിക്കില്‍ ലോണിലാണ്.അദ്ദേഹത്തിനെ വാങ്ങാന്‍ ബയേര്‍ണ്ണിനും താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്.കുട്ടീഞ്ഞോയെ സൈന്‍ ചെയ്യാന്‍ ചെല്‍സി അടങ്ങുന്ന പല ഇംഗ്ലീഷ് ക്ലബുകള്‍ക്കും താല്‍പര്യമുണ്ടെന്ന് റൂമറുകള്‍ കേള്‍ക്കുന്നുണ്ട്.