കോറോണ നഷ്ടം 1 ബില്യണ്‍ യൂറോ കടന്നേക്കാം;ജാവിയര്‍ തെബാസ്
സ്പാനിഷ് ലാലിഗ പ്രസിഡന്‍റ് ജാവിയര്‍ തെബാസ് കോറോണ മൂലം സ്പാനിഷ് ക്ലബുകളുടെ നഷ്ടം ഏകദേശം 1 ബില്യണ്‍ യൂറോ ആയേക്കാമെന്ന് പ്രവചിച്ചു.യുവേഫ യൂറോപ്പിയന്‍ ടൂര്‍ണമെന്‍റുകള്‍ മെയ് 28 ആവുമ്പോഴേക്കും തുടങ്ങാം എന്ന പ്രതീക്ഷയിലാണ് ക്ലബുകളും ലീഗ് ഭാരവാഹികളും.സ്പാനിഷ് സര്‍ക്കാര്‍ ലോക്ക്ഡൌണ്‍ ഏപ്രില്‍ 26 കഴിഞ്ഞാല്‍ മാറ്റിയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.എന്നാല്‍ കായികയിനങ്ങള്‍ക്ക് എന്ന് മുതല്‍ അനുമതി ലഭിക്കുമെന്ന് അറിയില്ല.
ആള്‍ കൂട്ടം ഒഴിവാക്കാന്‍ പരമാവധി സര്‍ക്കാര്‍ ശ്രമിച്ചേക്കും,അങ്ങനെയാണെങ്കില്‍ ഈ അടുത്ത കാലത്തൊന്നും ടൂര്‍ണമെന്‍റുകള്‍ നടന്നേക്കില്ല.ലാലിഗ ക്ലബുകള്‍ വന്‍ നഷ്ട്ടത്തിലാണ് ഇപ്പോള്‍ പോകുന്നതെന്നും,മാച്ചുകള്‍ നടക്കാത്തത് മൂലം സംപ്രേക്ഷണവും,സ്പോണ്‍സര്‍ഷിപ് അഗ്രിമെന്‍റുകളും എല്ലാം ഒഴിവായ അവസ്ഥയാണ്.ഇതുവരെയുള്ള മല്‍സരങ്ങള്‍ നടക്കാത്തതിനാല്‍ ലാലിഗ ക്ലബുകള്‍ക്ക് ഉണ്ടായ നഷ്ടം ഏകദേശം 150 മില്യണ്‍ യൂറോ വരുമെന്നും ജാവിയര്‍ തെബാസ് അഭിപ്രായപ്പെട്ടു.