റിക്കാർഡോ പെരേര – യൂറോപ്പിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കിലൊരാൾ
യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ടാക്കിൾസ് ചെയ്ത താരം. ഒരുപക്ഷെ പോർച്ചുഗൽ താരങ്ങളിൽ അവരവരു കളിക്കുന്ന പൊസിഷനിൽ നടത്തിയ പ്രകടനം നോക്കിയാൽ റിക്കാർഡോയോളം മികച്ച രീതിയിൽ കളിച്ച മറ്റൊരു താരവും ഉണ്ടെന്ന് തോന്നുന്നില്ല. ഒരു വലത് ബാക്കിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ താരം. മികച്ച വേഗത, ഡ്രിബ്ലിങ്,ക്രോസിങ്, ടാക്ളിങ് അങ്ങനെ എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങുന്ന താരം. ആക്രമണം ആയാലും പ്രതിരോധം ആയാലും ഒന്നിനൊന്നു മികച്ചതായി റിക്കാർഡോ കൈകാര്യം ചെയ്യും.
ഫുട്ബോൾ പണ്ഡിതമാർ വരെ ലോകത്തെ ഏറ്റവും മികച്ച ലീഗ് ആയ പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ടീം തിരഞ്ഞെടുക്കുമ്പോൾ അതിൽ വലത് ബാക്ക് സ്ഥാനത്ത് ഉൾപ്പെടുത്തുന്നത് ഈ ലെസ്റ്റർ സിറ്റി താരത്തെ തന്നെ ആണ്. പരിക്ക് മൂലം സീസണിൽ ബാക്കി ഉള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാവും എന്ന് ക്ലബ് അറിയിച്ചിരുന്നു എന്നാൽ കൊറോണ രോഗ ബാധ മൂലം സീസണിലെ മത്സരങ്ങൾ തല്കാലമായി നിർത്തിവെച്ചിരിക്കുന്നതിനാൽ ബാക്കി മത്സരങ്ങൾ സാദാരണയിലും വൈകിയേ നടത്താവു അതിനാൽ താരത്തിന് സീസൺ തീരുന്നതിന് മുമ്പ് തന്നെ കളിക്കളത്തിലേക്ക് മടങ്ങി എത്താൻ സാധിക്കും. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് ലെസ്റ്റർ ടീമിനെ അതുവരെ എത്തിച്ചതിൽ താരത്തിന്റെ പങ്ക് വളരെ വലുതാണ്.