Foot Ball Top News

നെയ്മര്‍ മികച്ച താരമാണ്,എന്നാല്‍ സ്വഭാവം അത്ര നലതല്ല;ഡെല്‍ ബോസ്ക്ക്

April 7, 2020

നെയ്മര്‍ മികച്ച താരമാണ്,എന്നാല്‍ സ്വഭാവം അത്ര നലതല്ല;ഡെല്‍ ബോസ്ക്ക്

ബ്രസീലിയന്‍ താരമായ നെയ്മര്‍ ജൂനിയര്‍ മികച്ച പ്രതിഭയുള്ള താരമാണെന്നും എന്നാല്‍ അദ്ദേഹം കള്ളത്തരം കാണിക്കുന്നത് കുറച്ച് കൂടുതല്‍ ആണെന്ന് മുന്‍ സ്പാനിഷ് കോച്ച് ഡെല്‍ ബോസ്ക്ക് അഭിപ്രായപ്പെട്ടു.ഡെല്‍ ബോസ്ക്ക്  മുന്‍ റയല്‍ മാഡ്രിഡ് കോച്ചായിരുന്നു. 2010 വേള്‍ഡ് കപ്പ്,2012 യൂറോ കപ്പ് സ്പെയ്ന്‍ നേടിയപ്പോള്‍ ഇദ്ദേഹമായിരുന്നു സ്പെയിന്‍ കോച്ച്.

 

 

നെയ്മര്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പയ്യനാണ്.ലോകത്തിലെ മികച്ച അഞ്ച് കളിക്കാരുടെ പേര് ചോദിച്ചാല്‍ എന്‍റെ ലിസ്റ്റില്‍ തീര്‍ച്ചയായും നെയ്മര്‍ ഉണ്ടാകും എന്നാല്‍ അദ്ദേഹത്തിന് കള്ളത്തരം കാണിക്കാനുള്ള ആസക്തി വളരെ കൂടുതലാണ്.അദ്ദേഹം ഒരു കാരണങ്ങളും ഇല്ലാതെ ഡൈവ് ചെയുന്നതെല്ലാം വളരെ മോശം ആണെന്നും ബോസ്ക്ക് കൂട്ടിച്ചേര്‍ത്തു.മുണ്ടോ ഡീപ്പോര്‍ടിവോയ്ക്ക് നല്‍കിയ അഭിമുഘത്തില്‍ തന്‍റെ മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം.

Leave a comment