Foot Ball Top News

തിയഗോ സില്‍വ ഒരു പക്ഷേ എസി മിലാനിലേക്ക് തിരിച്ച് പോയേക്കാമെന്ന് ഏജന്‍റ്

April 7, 2020

തിയഗോ സില്‍വ ഒരു പക്ഷേ എസി മിലാനിലേക്ക് തിരിച്ച് പോയേക്കാമെന്ന് ഏജന്‍റ്

പിഎസ്ജി ടീമിലെ വല്യേട്ടനായ തിയഗോ  സില്‍വയുടെ  ക്ലബുമായുള്ള കരാര്‍ ഈ വര്‍ഷത്തില്‍ തീരുകയാണ്.അദ്ദേഹം ബ്രസീലിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എന്നാല്‍ അദ്ദേത്തിന്റെ ഏജന്‍റ് ഫുട്ബോളില്‍ എന്തും സംഭവിക്കാമെന്നും ഒരുപക്ഷേ അദ്ദേഹം തന്‍റെ മുന്‍ ക്ലബായ എസി മിലാനിലേക്ക് തന്നെ തിരിച്ച്  പോയേക്കാമെന്നും പറഞ്ഞു.

 

പിഎസ്ജിയിലേക്ക് വരുന്നതിന് മുന്‍പ് മൂന്ന് സീസണ്‍ അദ്ദേഹം എസി മിലാന് വേണ്ടി കളിച്ചിട്ടുണ്ട്.2012ഇലാണ് അദ്ദേഹം പാരീസിലേക്ക് എത്തിയത്.2010- 2011 സീസണില്‍ എസി മിലാന്‍ സീരി എ നേടിയപ്പോള്‍ അദ്ദേഹം ടീമില്‍ ഉണ്ടായിരുന്നു.അതിന് ശേഷം മിലാന്‍ ടീമുകള്‍ ഇതുവരെ സീരി എ വിജയിച്ചിട്ടില.പാരിസ് തനിക്ക് ഒരു വേറിട്ട അനുഭവമായിരുന്നു എന്നും, ബ്രസീല്‍ തന്‍റെ വീടുപോലെയാണെങ്കില്‍ പാരിസ് എനിക്ക് രണ്ടാം വീട് പോലെയാണെന്ന് തിയഗോ സില്‍വ ഈ അടുത്ത്  പറയുകയുണ്ടായി.

Leave a comment