ആന്‍ഫീല്‍ഡ് ലോകം കാണുന്നു;ലോറെന്റെ
അറ്റ്ലറ്റിക്കോ മാഡ്രിഡ് യുവ താരമായ മാര്‍കോസ് ലോറെന്റെ പുതിയ ഒരു നായകുട്ടിയെ വാങ്ങി.അതിനിപ്പോള്‍ എന്താണെന്നല്ലേ പറയാം, ഈ നായകുട്ടിയുടെ പേര് കേട്ടാല്‍ ഒരു പക്ഷേ ലിവര്‍പ്പൂള്‍ ആരാധാകര്‍ക്ക് ഇഷ്ട്ടമായി എന്നു വരില്ല.ആന്‍ഫീല്‍ഡ് എന്നാണ് ഈ നായകുട്ടിയുടെ പേര്.ലോറെന്റെ തന്റെ ഇന്സ്ടഗ്രാമില് പുതിയ നായകുട്ടി പുറത്തേക്ക് നോക്കിനില്ക്കുന്ന ഫോട്ടോ പങ്ക് വച്ചു,അതില്‍ ആന്‍ഫീല്‍ഡ് ലോകം കാണുകയാണ് എന്നും പോസ്റ്റ് ചെയ്തപ്പോഴാണ് എല്ലാവരും ഈ കാര്യം അറയുന്നത്.
2019- 2020 യുവേഫ യുസിഎല്‍ ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 32 രണ്ടാം പാദത്തില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് കൊണ്ട് അറ്റ്ലറ്റിക്കോ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.മല്‍സരത്തില്‍ അറ്റ്ലറ്റിക്കോയെ തോല്‍വിയില്‍ നിന്നും തിരിച്ച് കൊണ്ടുവന്നത് ലോറെന്റെയാണ്.മല്‍സരത്തില്‍ ലോറെന്റെ രണ്ട് ഗോള്‍ നേടുകയും ചെയ്തു.






































