അയാക്സ് അവസരം മുതലാക്കാന്‍ നോക്കുന്നു;വാന്‍ ഗാള്‍
മുന്‍ നെതര്ലന്റ്റ്സ് താരവും മാനേജറുമായിരുന്ന വാന്‍ ഗാള്‍ ഇപ്പോഴത്തെ ഈ അവസരം മുതലാക്കാന്‍ ശ്രമിക്കുന്ന ക്ലബുകള്‍ക്ക് എതിരെ പൊട്ടിത്തെറിച്ചു.ഇപ്പോഴത്തെ അവസരത്തില്‍ നെതര്ലന്റ്റ്സ് എറിഡിവൈസില് പോയിന്റ് ടേബിളില്‍ ഒന്നാമത് അയാക്സാണ്.ഈ അടുത്ത് ഡച്ച് ഫുട്ബോള്‍ അസ്സോസിഷന്‍ ലീഗ് തീര്‍ക്കാനുള്ള തീരുമാനം എടുത്തിരുന്നു,ഗോള്‍ ഡിഫറന്‍സില്‍ അയാക്സാണ് ഒന്നാമത്.അയാക്സിനും അല്കമറിനും 56 പോയിന്റ് വീതം ആണുള്ളത്.
അയാക്സ്,ബയേര്ണ് മ്യൂണിക്ക്,ബാഴ്സലോണ,മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,അല്കമാര് എന്നീ ക്ലബുകളെ വാന്‍ ഗാള്‍ തന്റെ കരിയറില്‍ പരിശീലിപ്പിച്ചിടുണ്ട്.കായിക മല്‍സരങ്ങള്‍ നടത്തുന്നത് അങ്ങ് ഗ്രൌണ്ടില് കാര്യങ്ങള്‍ തീരുമാനിക്കാനാണ്,അതലാതെ ഒരു മുറിയില്‍ ഇരുന്നു കൊണ്ട് വിജയിയെ പ്രഖ്യാപിക്കുന്നത് മണ്ടത്തരമാണ്.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഏതൊരു അത്ലീറ്റിനും മനസിലാവും.ക്ലബുകള്‍ ഇങ്ങനെയുള്ള അവസരങ്ങള്‍ ചൂഷണം ചെയ്യുന്നത് കണ്ട് നില്ക്കാന് എന്നെ കൊണ്ട് എന്തായാലും ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































