Foot Ball Top News

ലീഗ് ക്യാന്‍സല്‍ ചെയ്ത് ബെല്‍ജിയം,കിരീടം ക്ലബ് ബ്രൂജിന്

April 3, 2020

ലീഗ് ക്യാന്‍സല്‍ ചെയ്ത് ബെല്‍ജിയം,കിരീടം ക്ലബ് ബ്രൂജിന്

ബെല്‍ജിയത്തിലെ ഒന്നാം ഡിവിഷന്‍ ലീഗായ ജൂപിലര്‍  പ്രോ ലീഗ് 2019-2020 സീസണ്‍ കൊറോണ മൂലം ക്യാന്‍സല്‍ ചെയ്തു.ഒന്നാം സ്ഥാനത്തിരിക്കുന്ന ക്ലബ് ബ്രൂജിന് കിരീടം നല്‍കിയേക്കും.കൊറോണ  മൂലം  ആകെ അടി തെറ്റിയ യൂറോപ്പിയന്‍ ലീഗില്‍ വിജയിയെ  പ്രഖ്യാപിച്ച് കൊണ്ട് യൂറോപ്പിലെ തന്നെ ആദ്യ ലീഗായി ബെല്‍ജിയന്‍ ജൂപിലര്‍ പ്രോ ലീഗ് മാറി.

 

വ്യാഴാഴ്ച്ചയാണ്  ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വന്നത്.ഇത്  വരെ നടന്ന മല്‍സരങ്ങള്‍ മാത്രമേ കണക്ക് കൂട്ടുകയുള്ളൂ എന്നും പോയിന്‍റ്  പട്ടികയില്‍ ഇപ്പോഴുള്ള സ്ഥാനം അന്തിമം ആണെന്നും ലീഗ് അധികൃതര്‍ വ്യക്തമാക്കി.ബോര്‍ഡ് ഓഫ് ഡിറെക്ടേഴ്സ് പറഞ്ഞത്  ജൂണിന്‍റെ അവസാനത്തില്‍ മല്‍സരം നടക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ടാണ് ലീഗ് ഒഴിവാക്കിയതെന്നും ലീഗ് തുടര്‍ന്നാല്‍ അത് കളിക്കാരെയും ബാക്കി സ്റ്റാഫുകളെയും പ്രതികൂലമായി ബാധിക്കും എന്നും വ്യക്തമാക്കി.

Leave a comment