അര്‍ജന്റീന താങ്കളെ വെറുക്കുന്നു;റൊണാള്‍ഡോയോട് ഡിബാല
ജൂവെന്റസ് താരമായ റൊണാള്‍ഡോയെ അര്ജന്റീനകാര്ക്ക് തീരെ ഇഷ്ട്ടമല്ലെന്ന് അദേഹത്തിന്റെ സഹതാരമായ പൌലോ ഡിബാല അര്‍ജന്റീന ഫുട്ബോള്‍ അസ്സോസിയഷന്‍ നല്കിയ ഇന്റര്‍വ്യൂവില്‍ ആണ് ഇത് പറഞ്ഞത്.ജൂവെന്റസില് ഡിബാലയും റൊണാള്‍ഡോയും നല്ല മിത്രങ്ങള്‍ ആണെന്ന് എല്ലാ ആരാധകര്‍ക്കും അറിയാം.
ഡിബാലയുടെ വാക്കുകള്‍ ഇങ്ങനെ റൊണാള്‍ഡോയെ ഞങ്ങളുടെ നാട്ടുകാര്‍ക്ക് തീരെ ഇഷ്ട്ടമല്ല,ഞാന്‍ അദേഹത്തിനോടു ഇത് പറയുകയും ചെയ്തു, താങ്കളുടെ നടത്തവും താങ്കളുടെ ശരീരവും,പെരുമാറ്റവും ഒക്കെ ആണ് കാരണങ്ങള്‍,എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ താങ്കള്‍ ശരിക്കും ഞെട്ടിച്ചു.കാരണം എന്തെന്നാല്‍ അദേഹത്തിന്റെ നേരിട്ടുള്ള പെരുമാറ്റം തികച്ചും വ്യതസ്തം ആണെന്നും ഡിബാല പറഞ്ഞു.ഇന്റര്‍വ്യൂവില്‍ മെസ്സിയേ കുറിച്ചും ഡിബാല പറഞ്ഞു.അദ്ദേഹത്തിനൊപ്പം അര്‍ജന്റീനയില്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്നും തങ്ങള്‍ ഇരുവരും ഒരേ പൊസിഷനില്‍ കളിക്കുന്നവരാണ് എന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.






































