കോറോണയെ നേരിടാന്‍ ആള്‍ഡര്‍ഹേയ്ക്ക് സംഭാവന നല്‍കി ലിവര്‍പൂള്‍ താരം
ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബിലെ ഒരു താരം കോറോണയെ നേരിടാന്‍ ആശുപത്രിയായ ആള്‍ഡര്‍ഹേയ്ക്ക് സംഭാവന നല്‍കി.പക്ഷേ അതിശയം എന്തെന്നാല്‍ സംഭാവന നല്കിയ താരം തന്‍റെ പേര് വിവരം നല്‍കിയിട്ടില്ല എന്നതാണ്.കോറോണയെ നേരിടാന്‍ സംഭാവന അഭ്യര്‍ത്തിച്ചിരുന്നു ആള്‍ഡര്‍ഹേയ്, അവര്‍ ഇപ്പോള്‍ ഇന്‍റന്‍സീവ് കേര്‍ യൂണിറ്റുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു.
എന്തായാലും ലിവര്‍പൂളിലേ ആശുപത്രിയായ ആള്‍ഡര്‍ഹേയ് സംഭാവന നല്‍കിയ താരത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു.അദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ എന്നും അവര്‍ ആശംസിച്ചു.25000 യൂറോയാണ് അദ്ദേഹം സംഭാവന നല്‍കിയത്.രൂപയുടെ മൂല്യം നോക്കുകയാണെങ്കില്‍ ഏകദേശം 20 ലക്ഷം രൂപയോളം വരും.ആള്‍ഡര്‍ഹേയ് എന്നത് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വെസ്റ്റ് ഡെര്‍ബിയില്‍ സ്ഥാപിച്ച ഒരു കുട്ടികളുടെ ആശുപത്രിയാണ്.






































