Foot Ball Top News

കായികക്ഷമത വീണ്ടെടുത്ത് യുവ ചെല്‍സി താരമായ ഹഡ്സണ്‍ ഒഡോയി

April 2, 2020

കായികക്ഷമത വീണ്ടെടുത്ത് യുവ ചെല്‍സി താരമായ ഹഡ്സണ്‍ ഒഡോയി

യുവ താരമായ  കാല്ലം ഹഡ്സണ്‍ ഒഡോയി താന്‍ കൊറോണയില്‍  നിന്ന് മുക്തനായെന്ന് ആരാധകരോട് പങ്കുവച്ചു.കഴിഞ്ഞ മാസം കൊറോണ  സ്ഥിതീകരിച്ച താരത്തിന് രോഗലക്ഷണങ്ങള്‍ അത്ര തീവ്രമായിരുന്നില.ആഴ്സണല്‍ കോച്ച് മൈക്കല്‍ ആര്‍ട്ടേട്ടക്കു കോറോണ സ്ഥിതീകരിച്ച സമയത്ത് തന്നെയാണ് ഇദേഹത്തിനും രോഗം വന്നത് ലോകം അറിയുന്നത്.

 

19 വയസുള്ള കാലം ഹഡ്സണ്‍ ഒഡോയി ഇംഗ്ലിഷ് താരമാണ്.താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്നും ഇനി എത്രയും പെട്ടെന്ന് വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് ആഴ്ച്ച മുന്നേ ഒരു  തിങ്കളാഴ്ച്ചയില്‍  തനിക്ക് ശരീര അസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ഭയങ്കര ചൂടും ഉണ്ടായതായി അദ്ദേഹം ഓര്‍ത്തെടുത്തു.യൂറോ 12 മാസം നീട്ടിയതിനാല്‍ എത്രയും വേഗത്തില്‍  ഇംഗ്ലണ്ട്  നാഷണല്‍ ടീമില്‍ ഇടം നേടാന്‍ വേണ്ടി നന്നായി പരിശ്രമിക്കുമെന്നും പറഞ്ഞു.

Leave a comment