മുന്‍ മാര്‍സിയെലെ പ്രസിഡന്‍റ് പാപ്പെ ഡിയോഫ് നിര്യാതനായി
ഫ്രഞ്ച് ക്ലബായ മാര്‍സിയെലെ മുന്‍ പ്രസിഡന്‍റ് പാപ്പെ ഡിയോഫ് കൊറോണ രോഗ ബാധയെ തുടര്‍ന്നു മരണപ്പെട്ടു.അറുപത്തെട്ട് വയസ്സാണ് പാപ്പെ ഡിയോഫിന്.സെനഗല്‍ വംശജനായ ഡിയോഫ് മാനേജറിലുപരി ഒരു മാധ്യമപ്രവര്‍ത്തകനും ,ഫുട്ബോള്‍ താരങ്ങളുടെ ഏജന്‍റും കൂടിയാണ്.അദ്ദേഹം ദിദിയര്‍ ദ്രോഗ്ബ , സമീര്‍ നസ്രി എന്നീ താരങ്ങളുടെ ഏജന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ശ്വാസതടസം മൂലം ഇദ്ദേഹത്തിനെ സെനഗലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഡിയോഫിന്‍റെ നിര്യാണത്തെ തുടര്‍ന്നു മാര്‍സിയെല്ലി അവരുടെ ഒഫ്ഫിഷ്യല്‍ ട്വിറ്ററിലൂടെ അനുശോജനം അറിയിച്ചു.പോപ് ഡിയൂഫ് എങ്ങും പോയിട്ടില്ലെന്നും ഇപ്പോഴും തങ്ങളുടെ മനസ്സില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ക്ലബ് രേഗപ്പെടുത്തി.ഡിയോഫ് 2005 മുതല്‍ 2009 വരെ മാര്‍സിലെയുടെ മാനേജരായി പ്രവര്‍ത്തിച്ചു.ഇദ്ദേഹത്തിന്റെ കീഴില്‍ ക്ലബ് വളരെ നല്ല മുന്നേറ്റമായിരിന്നു കാഴ്ച വച്ചിരുന്നത്.






































