Foot Ball Top News

നേരിട്ടത്തില്‍ ഏറ്റവും ബുദ്ധിമുട്ടിയത് മെസ്സിയേ നേരിട്ടപ്പോള്‍,അഗ്യുറോയെ മാര്‍ക്ക് ചെയാന്‍ വളരെ ബുദ്ധിമുട്ട്;വാന്‍ ഡൈക്ക്

April 1, 2020

നേരിട്ടത്തില്‍ ഏറ്റവും ബുദ്ധിമുട്ടിയത് മെസ്സിയേ നേരിട്ടപ്പോള്‍,അഗ്യുറോയെ മാര്‍ക്ക് ചെയാന്‍ വളരെ ബുദ്ധിമുട്ട്;വാന്‍ ഡൈക്ക്

ട്വിറ്ററില്‍  നടന്ന ചോദ്യോത്തര വേളയില്‍ ലിവര്‍പ്പൂള്‍  താരമായ വാന്‍ ഡൈക്ക്  ബാഴ്സ താരമായ മെസ്സിയാണ് താന്‍ നേരിട്ടത്തില്‍ വെച്ച് തന്നെ വെള്ളം കുടിപ്പിച്ചതെന്ന് പറഞ്ഞു.സിറ്റി താരമായ അഗ്യുറോയെ മാര്‍ക്ക് ചെയ്യാന്‍ വളരെ അധികം ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്‍റെ കരിയറില്‍ മറക്കാനാവാത്ത സംഭവം തന്‍റെ പ്രൊഫഷണല്‍ ഫൂട്ബോളറായുള്ള അരങ്ങേറിയതാണ്  എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹോളണ്ടിന് വേണ്ടി ആദ്യ മല്‍സരം കളിച്ചതും മറക്കാനാവാത്ത അനുഭവമാണെന്ന് പറഞ്ഞു വാന്‍ ഡൈക്ക്.

 

തന്നെ പല സ്ട്രൈക്കര്‍മാരും വെള്ളം കുടിപ്പിച്ചിട്ടുണ്ടെങ്കിലും മെസ്സി ചെയ്തപ്പോലെ തന്നെ ആരും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സീസണില്‍ ലിവര്‍പ്പൂള്‍ ബാഴ്സലോണ ആദ്യ മല്‍സരത്തില്‍ മെസ്സി രണ്ട് ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ തിരിച്ചുവരുകയും ചെയ്തു.

Leave a comment