ഒരിക്കൽ കരഞ്ഞവർ പിന്നീട് അട്ടഹസിച്ച ഫൈനൽ
എ സി മിലാൻ ലിവർപൂൾ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്കോടിയെത്തുന്ന ഒരു മത്സരം ആണ് “the Miracle of Istanbul”. കപ്പിനും ചുണ്ടിനുമിടക്ക് മിലാന്റെ കരങ്ങളിൽ നിന്ന് ചാമ്പ്യൻസ് ലീഗ് പിടിച്ചു മേടിച്ച ലിവർപൂളിന്റെ തിരിച്ചുവരവാണ് “The Miracle of Istanbul”. ഡിഡ, കാഫു, നെസ്റ്റ, സ്റ്റാം, മാൽഡിനി, പിർലോ, ഗട്ടൂസോ, സീഡോർഫ്, കാക്ക, ക്രെസ്പോ എന്ന മിലാൻ ടീമിന്റെ മടിത്തട്ടിൽ നിന്നും ബെനിറ്റസും ടീമും തട്ടി എടുത്തത്. മൂന്ന് ഗോളുകളുടെ ആധിപത്യത്തിൽ രണ്ടാം പകുതി കളിക്കാൻ ഇറങ്ങിയിട്ടും. ലിവർപൂളിന്റെ ജയം മിലാന്റെ നെഞ്ചിൽ കനൽ കോരിയിട്ടു, ടുഡെക്കിന്റെ കൈയ്യിൽ തട്ടി കൈവിട്ട കിരീട സ്വപ്‌നത്തിന് പകരം വീട്ടാൻ കാത്തിരുന്നു മിലാൻ, വീണ്ടും ഒരു ലിവർപൂൾ മത്സരത്തിനായി.
മിലാൻ മധുരപ്രതികാരത്തിനായി കാത്തിരുന്നു. എന്നാൽ ആ കാലഘട്ടത്തിൽ തന്നെ ആയിരുന്നു സീരി എ യെ മൊത്തം പിടിച്ചു കുലുക്കി മാച്ച് ഫിക്സിങ് അല്ലെഗേഷൻസ് ഉടലെടുത്തത്. 30 പോയിന്റ് പണിഷ്മെന്റ് ഡിഡക്ഷൻ കിട്ടിയ മിലാനിന്റെ ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ തന്നെ തുലാസിൽ ആയി. 91 പോയിന്റ് ഉള്ള യുവെയും കൂടെ ലാസിയോയും ഫിയോറെന്റീനയും റെലിഗെറ്റ് ആയപ്പോൾ 88 പോയിന്റുകൾ ഉണ്ടായിരുന്ന മിലാൻ 58 പോയിന്റുമായി അതികം കേടുപാടുകൾ പറ്റാതെ മൂന്നാം സ്ഥാനക്കാർ ആയി സീരി എ ഫിനിഷ് ചെയ്തു. ചാമ്പ്യൻസ് ലീഗ് കളിക്കാൻ അത് മതിയായിരുന്നില്ല. ആ വർഷം കളിക്കണമെങ്കിൽ യോഗ്യത മത്സരം കളിച്ചു ജയിച്ചു വരണം. അന്നത്തെ മിലാൻ ടീമിന് റെഡ് സ്റ്റാർ ബെൽഗ്രേഡ് ഒരു എതിരാളികൾ ആയിരുന്നതേ ഇല്ല. ആദ്യ പാദത്തിൽ 1-0 രണ്ടാം പാദത്തിൽ 2-1 ജയിച്ച മിലാൻ ചാമ്പ്യൻസ് ലീഗിയിലേക്ക് നടന്നു കയറി.
“I will hurt you for this. I don’t know how yet, but give me time. A day will come when you think yourself safe and happy, and suddenly your joy will turn to ashes in your mouth, and you’ll know the debt is paid”. എവിടെയോ വായിച്ചു മറന്ന പുസ്തകത്തിലെ വാചകം. മിലാന്റെ കാത്തിരിപ്പിന് കാലം കരുതിവച്ച കാവ്യനീതി എന്നപോലെ ആയിരുന്നു 2006-07 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ പോക്ക്. ഒരു ഭാഗത്ത് ലിവർപൂളും മറുഭാഗത് മിലാനും എതിരാളികളെ ഓരോന്നായി വീഴ്ത്തി മുന്നേറി. മിലാന് മുന്നിൽ ബയേനും യുണൈറ്റഡും. ലിവർപൂളിന് മുന്നിൽ ബാഴ്സയും ചെൽസിയും. വഴിയിൽ വരുന്നതെന്തിനേം തട്ടി മാറ്റി മിലാൻ ഫൈനൽ ലക്ഷ്യമാക്കി കുതിച്ചു. ലിവർപൂളും എതിരാളികളെ ഒന്നൊന്നായി മാറികിടന്നപ്പോൾ മിലാൻ കാത്തിരുന്ന കളിക്ക് കളമൊരുങ്ങി. “I have been waiting for long to avenge the night in Istanbul, u cannot run neither can u disappear but to feel the heat of revenge”.
പണ്ട് മിലാൻ കണ്ട ലിവർപൂൾ അല്ല അതെൻസിലെ ഫൈനലിന് ഇറങ്ങിയത് താരതമ്യേനെ അവരുടെ 2005 ഫൈനൽ വിന്നിങ് ടീമിനെക്കാൾ ശക്തമായിരുന്നു ലിവർപൂൾ ടീം. അമരത്തു ജറാഡ് കൂടെ പെപെ, കരാഘേർ, മഷറാനോ, അലോൺസോ, കുയ്റ്റ് അടങ്ങിയ നിര. റയൽ കഴിഞ്ഞാൽ ടൂർണമെന്റിലെ ഏറ്റവും ഡെക്കറേറ്റഡ് ആയ ടീം ആയിരുന്നു മിലാൻ, കളിക്കുന്നത് പതിനൊന്നാമത്തെ ഫൈനലും. അന്നൊക്കെ മിലാന്റെ ടീം ഷീറ്റ് കണ്ടാൽ തന്നെ എതിരാളികൾ കളി പാതി തോല്കുമായിരുന്നു. കാക്ക, സീഡോർഫ്, ഇൻസാഗി, മാൽഡിനി, പിർലോ, നെസ്റ്റ, ഗട്ടൂസോ, അംബ്രോസിനി പിന്നെ വല കാക്കാൻ ബ്രസീലിയൻ ജഗർണൗട്ട് ഡിഡയും. രണ്ടു വർഷങ്ങൾക്ക് മുന്നേ ഉള്ള ഓർമ്മകൾ മിലാനെ വേട്ടയാടിയേക്കാം എന്നിരുന്നാലും മിലാൻ ടീം ഒരു വീഞ്ഞുപോലെ ആയിരുന്നു, പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ്. കളിക്കാർക്ക് മുകളിൽ 2005ൽ കപ്പ് കൈവിട്ട അൻസെലോട്ടിയും കപ്പ് ഗെയിമുകൾ ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവൻ എന്ന ഖ്യാതി ഉള്ള റഫയും ഒരിക്കൽ കൂടെ നേർക്കുനേർ.
കളി ആരാധകരും ക്യാമറകണ്ണുകളും അതെൻസിലേക്ക്. മിലാന്റെ പ്രതിഭ ധാരാളിത്തം ഉള്ള ടീമിനെ വരിഞ്ഞു കെട്ടാൻ ഡിഫെൻസിനു ആനുകൂല്യം നൽകുന്ന 4-2-3-1 ഫോർമേഷൻ കളിപ്പിച്ചു റാഫ. കുയ്റ്റ് മാത്രം ആയിരുന്നു അവരുടെ ഒരേ ഒരു സ്‌ട്രൈക്കർ. വിങ്ങിലൂടെ സെൻഡനും പെന്നാറ്റും. മിഡിൽ കാക്കയെയും പിർലോയെയും തടയാൻ മഷറാനോയും അലോൻസോയും. ആദ്യ ഇരുപത് മിനുട്ടുകൾ പിന്നിടുമ്പോൾ റാഫ അതിൽ വിജയിച്ചെന്നു വേണം കരുതാൻ. കാക്കയുടെ എല്ലാ റണ്ണുകളും നൽകുന്ന പാസ്സുകളും വിഫലം ആക്കി മഷറാനോ. മറുഭാഗത് പെന്നറ്റ്-ജറാഡ്-കുയ്റ്റ് നീക്കങ്ങൾ മാൽഡിനിക്കും നെസ്റ്റക്കും അവരെ കടന്നു ഡിഡക്കും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. ജാങ്ക്‌ലോവ്സ്കിയെ കബളിപ്പിച്ചു പെന്നാറ്റിന്റെ ഷോട്ട് ഒരു ഫുൾ സ്‌ട്രെച്ഡ് ഡൈവിലൂടെ ഡിഡ തട്ടി അകറ്റി. മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള സീഡോർഫ് അടങ്ങിയ ലോകോത്തര മിഡ്ഫീൽഡ് കളിമറന്നു ഫീൽഡിൽ നിന്നു. കളിയുടെ ഗതി മനസിലാക്കാൻ ബുദ്ധിമുട്ടിയ മിലാൻ മിഡ്‌ഫീൽഡിലെ സ്പേസുകൾ നന്നായി ഉപയോഗിച്ചു സാബിയും ജറാടും ലോങ്ങ് ഷോട്ടുകൾ എടുക്കാൻ തുടങ്ങി. പിർലോ കാഴ്ചക്കാരൻ ആക്കി സാബി എടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക് പോയി.
ആന്ദ്രേ ഷേവ്ചെങ്കോയുടെ നികത്താനാവാത്ത വിടവ് പ്രകടമായേക്കാവുന്ന മത്സരം. ഷേവ്ചെങ്കോ ഉണ്ടായിരുന്നെങ്കിൽ നമ്മൾ അറ്റാക്കിൽ ഇത്രക്ക് മോശമാവില്ലായിരുന്നെന്ന് മിലാൻ ആരാധകർ മനസ്സിലെങ്കിലും വിചാരിച്ചു കാണും. മത്സരത്തിൽ അറ്റാക്ക് നിയന്ത്രിക്കാനും ഫോർവേഡിനെ ഫീഡ് ചെയ്യാനും ഉത്തരവാദപ്പെടുത്തിയ കാക്ക തീരെ നിറംമങ്ങി പോയി എന്ന് തോന്നിപ്പിച്ചു ആദ്യ അരമണിക്കൂർ പിന്നിടുന്നു. നടക്കില്ല എന്ന് വിചാരിച്ചവരെ കൊണ്ട് മാറ്റി പറയിപ്പിച്ചു കാക്ക. മത്സരം കൈവഴുതി പോവും എന്നിരിക്കെ കാക്ക പിർലോയെ കൂട്ടുപിടിച്ചു മിലാനെ മത്സരത്തിലേക്ക് തിരിച്ചടുപ്പിച്ചു. പിർലോയും കാക്കയും ലിവർപൂളിന് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ ഗട്ടൂസോ അംബ്രോസിനിയും മിലാൻ ഡിഫെൻസിന് വേണ്ട ഷീൽഡിങ് നൽകി. പിർലോയുടെ പാസുകൾ പലതും ശ്രേമപെട്ട തട്ടി അകറ്റിയ ലിവർപൂൾ ഡിഫെൻസിന് കാക്കയുടെ പേസ് കണ്ടൈൻ ചെയ്യാൻ ആയില്ല. ആദ്യപകുതി അവസാനിക്കാൻ 1 മിനുട്ട് ഇരിക്കെ ലിവർപൂൾ ഡി ബോക്സിനു വെളിയിൽ സാബി കാക്കയെ ഫൗൾ ചെയ്യുകയും, പന്തുമായി പിർലോ ഫ്രീകിക്ക് സ്പോട്ടിലേക്ക് നടന്നടുക്കുകയും ചെയ്തു. പിർലോയുടെ കിക്കിനെ കൃത്യമായി ജഡ്ജ് ചെയ്തു പോസ്റ്റിന്റെ വലത്തേ അറ്റത്തേക്ക് ചാടിയ റെയ്നയ്ക്ക് ഇൻസാഗിയുടെ ദേഹത്ത് തട്ടി ഡെഫ്ലെക്ഷൻ ആയ പന്ത് ഗോൾ വലയിലേക്ക് പോവുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. എന്നാൽ ഇൻസാഗിയെ അറിയുന്നവരും ഇൻസാഗിയും പിന്നീട് പറഞ്ഞിരുന്നു അതൊരു ഡെഫ്ലെക്ഷൻ ആയിരുന്നില്ല, നല്ലൊരു പോചർ ഗോൾ ആയിരുന്നു എന്ന്. “I knew pirlo’s freekick routinee, just put my body on the way on purpose- Inzaghi”. ഇതിനെക്കുറിച്ചു പിന്നീട് ഒഡോയും പറഞ്ഞിരുന്നു “it was never a luck, the guys who know pippo knows. It was a pure poaching goal”.
1-0 ലീഡുമായി മിലാൻ ഹാഫ് ടൈമിനു പോയി. ഡ്രസിങ് റൂമിൽ വച്ച് ആഞ്ചെലോട്ടി ഒന്നേ പറഞ്ഞു കാണുള്ളൂ “Remember Istanbul, we had 3 goal lead and we fucked it up. Don’t loose your concentration we need that cup”. സെക്കന്റ് ഹാൾഫിൽ ഡിഫെൻസിൽ ഊന്നി കളിച്ച മിലാൻ പഴുതുകൾ അടച്ചു കളിച്ചു. അറ്റാക്കിൽ മിലാനുവേണ്ടി ഇൻസാഗി കാക്ക കോമ്പോ താളം കണ്ടെത്തിയതോടെ ലിവർപൂൾ മത്സരത്തിലേക്ക് മടങ്ങി വരാൻ ബുദ്ധിമുട്ടി. റീസ്സയുടെ ലോങ്ങ് ഷോട്ടുകളും പെന്നാറ്റിന്റെ ക്രോസ്സുകളും അലക്ഷ്യമായതോടെ റാഫ വിയർത്തു. 78ആം മിനുട്ടിൽ ക്രൗചിനെ കൊണ്ടുവന്ന റാഫ ലിവർപൂളിന്റെ അറ്റാക്കിങ് ഇന്റന്റ് വ്യക്തമാക്കി. എന്നാൽ അതിനു മറുപടി ആയി എൺപതാം മിനുട്ടിൽ ഖലാഡ്‌സെയെ കൊണ്ടുവന്നു ആഞ്ചെലോട്ടി ഡിഫെൻസ് ഒന്നുകൂടെ ശക്തമാക്കി. എൺപത്തി രണ്ടാമത്തെ മിനുട്ടിൽ ലിവർപൂൾ ഡിഫെൻസിനെ ബൈസെക്ട ചെയ്ത കാക്കയുടെ ഒരു ക്ലാസിക് ത്രൂ ബോൾ ഇൻസാഗി സ്വീകരിക്കുന്നു. തടുക്കാൻ ഗോൾ ലൈൻ വിട്ട് വന്ന റെയ്നയെ കബളിപ്പിച്ചു ഇൻസാഗി ബോൾ വലത്തേക്ക് കട്ട് ചെയ്ത് വലത്തേക്കാൾ കൊണ്ട് ഫിനിഷ് ചെയ്യുന്നു.
പന്ത് വലയിൽ എത്തും മുന്നേ ഇൻസാഗി കോർണർ ഫ്ളാഗിനടുത്തു സെലിബ്രേറ്റ് ചെയ്യാൻ എത്തി. Pippo Inzhagi, the greek god makes it 2-0 for Milan.
ആ ഗോളിന് ശേഷം ലിവർപൂളിനെ അറ്റാക്ക് ചെയ്യാൻ ക്ഷണിച്ചു മിലാൻ കോട്ട അടച്ചു. പെനാൽറ്റി ബോക്സിൽ കയറാൻ ആവാതെ ക്രൗച്ച് എടുത്ത ലോങ്ങ് ഷോട്ട് ഡിഡ സേവ് ചെയ്യുകയും ലിവർപൂളിന് കോർണർ കിട്ടുകയും ചെയ്തു. എണ്പത്തിയൊമ്പതാം മിനുട്ടിൽ പെന്നാറ്റിന്റെ കോർണർ അഗേർ തട്ടി നൽകി കുയ്റ്റ് ഗോൾ ആകിയതോടെ സ്കോർ വീണ്ടും 2-1 ആയി. “The clouds of Istanbul was again looming large above the Milan team”. മാൽഡിനി എന്ന ക്യാപ്റ്റൻ ഉറക്കെ വിളിച്ചു പറഞ്ഞു “Not this time team, get in and hold the fort for 5 more minutes”. റഫറി ഫൈനൽ വിസിൽ അടിച്ചപ്പോൾ മിലാൻ കളിക്കാർ കൈകൾ ഉയർത്തി ഗ്രൗണ്ടിൽ ഇരുന്നു ആകാശത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു “Forza Milan!!! We are the champions”. കമന്റേറ്റരുടെ വാക്കുകൾ സൂചിപ്പിച്ചിരിക്കണം ഇസ്താൻബുൽ എത്രത്തോളം മിലാനൊരു വേദന ആയിരുന്നെന്ന് “Finally they have put Istanbul to bed, they have got their sweet revenge”.
“Revenge in Athens” can be quoted as one of the best champions league memory that the golden generation of Milan had in their decorated history of the tournament. A befitting reply to “The Miracle of Istanbul”.






































