Foot Ball Top News

മാക്ക് ടോമിനയ് യുണൈറ്റഡ് ലെജന്‍ഡ് ആയേക്കും;നെമാഞ്ച മാറ്റിക്ക്

April 1, 2020

മാക്ക് ടോമിനയ് യുണൈറ്റഡ് ലെജന്‍ഡ് ആയേക്കും;നെമാഞ്ച മാറ്റിക്ക്

യുണൈറ്റഡിലെ സ്കോട്ടിഷ് താരമായ മാക്ക് ടോമിനയെ വലിയ വായില്‍ പുകഴ്ത്തുകയാണ് യുണൈറ്റഡിലെ തന്നെ സീനിയര്‍ താരമായ നെമാഞ്ച മാറ്റിക്ക്. 31 വയസ്സായ നെമാഞ്ച മാറ്റിക്ക് മാക്ക് ടോമിനയുടെ പ്രകടനത്തില്‍ താന്‍ തൃപ്തന്‍ ആണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അക്കാദമി താരമാണ് മാക്ക് ടോമിനയ്.2017ഇല്‍  അദ്ദേഹം സീനിയര്‍ യുണൈറ്റഡിന് വേണ്ടി അരഞ്ഞേറ്റം കുറിച്ചു.

 

2016-2017 ഇല്‍ ഹോസെ മോറിഞ്ഞോയുടെ ടീമില്‍ സ്ഥിരമായ സ്ഥാനം ഉറപ്പിച്ച മാക്ക് ടോമിനയ് ന്യൂ കാസിലുമായ മല്‍സരത്തില്‍ പരിക്കേറ്റത്തിനെ തുടര്‍ന്നു പുറത്തായിരുന്നു.കഴിഞ്ഞ മാസം  തിരിച്ചെത്തിയ താരം ഇപ്പോഴത്തെ യുണൈറ്റഡ്  കോച്ച് ഒലെ ഗണറെ കയിലെടുക്കാനും അദേഹത്തിന് കഴിഞ്ഞെന്നും നെമാഞ്ച മാറ്റിക്ക് കൂട്ടിച്ചേര്‍ത്തു.തന്‍റെ കണക്ക് കൂട്ടലുകള്‍  ശരിയാണെങ്കില്‍ അടുത്ത പത്ത്    കൊലത്തിന് യുണൈറ്റഡിന്‍റെ ഒഴിച്ച്   കൂടാന്‍ പറ്റാത്തതാരമായി മാക്ക് ടോമിനയ് മാറിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment