തന്‍റെ മികച്ച മാനേജര്‍മാരില്‍ പെപ് ഗര്‍ഡിയോളയെ ഉള്‍പ്പെടുത്താതെ ഫാബ്രിഗാസ്
ഇന്സ്ടഗ്രാമില്‍ ലൈവില്‍ ചോദ്യോത്തര വേളയില്‍,താന്‍ ലോകത്തിലെ തന്നെ മികച്ച കോച്ചുകളുടെ കീഴില്‍ കളിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും,താന്‍ കണ്ടത്തില്‍ വച്ച് അര്‍സീന്‍ വെങ്ങര്‍,ഹോസെ മോറിഞ്ഞോ എന്നിവരാണ് മികച്ച കോച്ചെന്നും ഫാബ്രിഗാസ് പറഞ്ഞു.ഇപ്പോള്‍ ഫ്രഞ്ച് ക്ലബായ എസി മൊണാകോവിന് വേണ്ടി കളിക്കുകയാണ്.
32 വയസുള്ള താരം ആഴ്സണല്‍,ബാഴ്സലോണ,ചെല്‍സി എന്നീ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിടുണ്ട്.ഈ മൂന്ന് ക്ലബുകള്‍ക്കും വേണ്ടി അദ്ദേഹം ട്രോഫികള്‍ കരസ്ഥമാക്കിയിടുണ്ട്.സ്പെയിനിന് വേണ്ടി യൂറോ 2008,2012, വേള്‍ഡ് കപ്പ് 2010 നേടിയിട്ടുണ്ട്.ആഴ്സനലില്‍ തന്‍റെ കോച്ച് അര്‍സീന്‍ വെങ്ങര്‍ തന്നോട് സ്വന്തം മകനെ പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹോസെ മോറിഞ്ഞോയോടുള്ള കടപ്പാട് മറിച്ചുവെക്കാന്‍ ഫാബ്രിഗാസ് തയാറായില്ല.തന്‍റെ കരിയറില്‍ തീരാ കടപ്പാട് ഹോസെയോട് ഉണ്ടെന്നും അദേഹമാണ് എന്നെ ചെല്‍സിയിലേക്ക് എത്തിച്ചതെന്നും ഫാബ്രിഗാസ് കൂട്ടിച്ചേര്‍ത്തു.