ഡിയഗോ കോസ്റ്റയേ നോട്ടമിട്ട് റോമ
ഈ സീസണില്‍ ഡിയഗോ കോസ്റ്റ അത്രക്ക് നല്ല പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്.എന്നാലും അദേഹത്തിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ റോമ.റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ അദേഹത്തിനെ യൂറോപ്പിലെ എല്ലാ ഭീമന്‍ ക്ലബുകള്‍ക്കും ഡിയഗോ കോസ്റ്റയേ ആവശ്യമുണ്ട്.ഈ സീസണില്‍ ആകെ 13 മല്‍സരങ്ങള്‍ക്ക് മാത്രമാണ് ഡിയഗോ കോസ്റ്റ ഇറങ്ങിയിട്ടുളത്ത്.
ലാലിഗയില്‍ ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് ഇദ്ദേഹം നേടിയിട്ടുളത്ത്.ചാമ്പ്യന്‍സ് ലീഗില്‍ തന്‍റെ പേരില്‍ ഗോളൊന്നും ഇല്ലതാനും.റോമയുടെ സ്ട്രൈകറായഡ്സെകോയ്ക്ക് 34 വയസ്സായതിനാല്‍ പുതിയ ഒരു സ്ട്രൈകറെ നോക്കുകയാണ് അവരിപ്പോള്‍.2013ഇല്‍ ഡിയഗോ കോസ്റ്റയേ വാങ്ങാന്‍ റോമ .ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ അന്ന് അദ്ദേഹം അറ്റ്ലറ്റിക്കോയില്‍ തുടര്‍ന്നു.പിന്നീട് ചെല്‍സിയിലേക്ക് പോയി അവിടെ മികച്ച ഫോം അദ്ദേഹം കാഴ്ചവെക്കുകയും ചെയ്തു.പിന്നീട് ആന്‍റോണിയോ കൊണ്ടേയുമായി പിണങ്ങി അറ്റ്ലറ്റിക്കോയിലേക്ക് തിരിച്ചെത്തി.