കൊറോണ പോസിറ്റീവ്,പ്രമുഘ തുര്‍ക്കി താരമായ റുസ്റ്റു റെക്ക്ബെര്‍ ആശുപത്രിയില്‍
മുന്‍ തുര്‍ക്കി ഗോള്‍ കീപ്പറായ റുസ്റ്റു റെക്ക്ബെര്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കാണിച്ചതുമൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആണ്.പരിശോദനയില്‍ അദേഹത്തിന് കൊറോണ രോഗം സ്ഥിതീകരിച്ചതായി അദേഹത്തിന്‍റെ ഭാര്യ ഐസില്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.അദ്ദേഹം തുര്‍ക്കിക് വേണ്ടി 120 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.അദ്ദേഹം ഫെന്നെര്‍ബാസ്, ബേസിക്ടാസ്, ബാഴ്സലോണ എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
അദ്ദേഹം രോഗ ലക്ഷണങ്ങള്‍ കാണിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു.ഞങ്ങള്‍ ഇപ്പോഴും ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല.ഈ സമയത്ത് എല്ലാവരും വളരെ ബോധപൂര്‍വവും വിവേകത്തോടെയും പെരുമാറണമെന്നും അവര്‍ പറഞ്ഞു.ഐസിലിന്റെയും,മകന്‍റെയും,മകളുടെയും ടേസ്റ്റ് നെഗറ്റിവ് ആണെന്നും അവര്‍ പറഞ്ഞു.ഇപ്പോള്‍ തങ്ങളുടെ പ്രാര്‍ഥന തുര്‍ക്കി ഡോക്ടര്‍മാരുടെ ഒപ്പമാണെന്നും അവര്‍ വെളിപ്പെടുത്തി.തുര്‍ക്കിയില്‍ ഇതുവരെ 7500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, മരണത്തിന്‍റെ കണക്ക് 100 കവിയുകയും ചെയ്തു.