ജാഡെന്‍ സാഞ്ചോ ബയേര്ണിലേക്ക് വരുന്നതാണ് അദേഹത്തിന് നല്ലത്;ലോഥര്‍ മത്തൌസ്
മുന്‍ ബയേര്ണ് മ്യൂണിക്ക് താരമായ ലോഥര്‍ മത്തൌസ് യുവ ബോറൂസിയ ഡോര്‍ട്മുണ്ട് താരമായ ജാഡെന്‍ സാഞ്ചോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് പോകുന്നത്തിലേക്കും ഭേദം തന്റെ ബയേര്ണ് മ്യൂണിക്കിലേക്ക് വരുന്നതാണ് അദേഹത്തിന്റെ കരിയറിന് നല്ലതെന്ന് പറഞ്ഞു. ജാഡെന്‍ സാഞ്ചോ ഭാവിയില്‍ നല്ലൊരു ഫുട്ബോള്‍ താരമാകാന്‍ കഴിവുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്ന ഒരു കാര്യമാണ്.
സാഞ്ചോ അടുത്ത സമ്മറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുമെന്നുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സജീവമാണ്. ലോഥര്‍ മത്തൌസ് പറഞ്ഞത് സാഞ്ചോ മ്യൂണിക്കിലേക്ക് റോബെര്‍ട്ട് ലെവന്ദോസ്ക്കി,മരിയോ ഗോട്ട്സേ,ഹമ്മല്‍സ് എന്നീ താരങ്ങള്‍ ചെയ്ത പോലെ മ്യൂണിക്കിലേക്ക് വരണം എന്നാണ് തന്റെ ആഗ്രഹം എന്നും കൂടിച്ചേര്‍ത്തു.ഈ വാര്‍ത്ത പുറത്ത് വിട്ടത് മാഞ്ചെസ്റ്റര്‍ ഈവനിങ് ന്യൂസാണ്.






































