കളിക്കാരുടെ വേതനം വെട്ടി കുറക്കാന്‍ പ്രീമിയര്‍ ലീഗ് ഭരണാധിക്കാരികള്‍
കൊറോണ മൂലം യൂറോപ്പിയന്‍ ഫുട്ബോള്‍ വന്‍ നഷ്ട്ടത്തിലേക്കാണ് പോകുന്നത്.ഇപ്പോഴത്തെ അവസ്ഥയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെക്കുമെന്ന് പറഞ്ഞിരുന്നു.ഇപ്പോഴത്തെ പ്രശ്നം എന്തെന്നാല്‍ ക്ലബുകള്‍ നടക്കുന്നത് ഭീമമായ നഷ്ടം സഹിച്ചാണ്.ക്ലബ് സ്റ്റാഫ്ഫുകള് വീട്ടില്‍ നിന്നും അവരുടെ ജോലി ചെയുന്നുണ്ട്.കളിക്കാര്‍ അവരുടെ വീട്ടില്‍ ഇരുന്നു കൊണ്ട് ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ക്ലബുകളായ ആഴ്സെനല്‍,മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,ക്രിസ്റ്റല്‍ പാലസ് എന്നിവര്‍ എല്ലാ സ്റ്റാഫുകള്‍ക്കും അവരുടെ വേതനം കൃത്യമായി നല്‍കുമെന്ന് പറഞ്ഞിരുന്നു.ക്ലബുകളുടെ നഷ്ടം നികത്താന്‍ പ്രീമിയര്‍ ലീഗ് ഭരണാധിക്കാരികള്‍ എല്ലാ കളിക്കാരുടെയും ശംബളം കുറച്ചെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഇത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഏപ്രില്‍ മൂന്നിന് എല്ലാ ക്ലബ് പ്രധിനിധികളുമായി പ്രീമിയര്‍ ലീഗ് ഭരണാധികരികള്‍ വീഡിയോ കോണ്ഫര്ന്സ് വഴി ചര്‍ച്ച നടത്തിയേക്കും.






































