കെപ്പയ്ക്ക് പകരം മാനുവല്‍ ന്യൂയറിനെ സൈന്‍ ചെയ്യാനൊരുങ്ങി ചെല്‍സി
സമ്മര്‍ ട്രാന്‍സ്ഫര്‍ നീട്ടിവയ്കുമെന്ന് പറയുമ്പോഴും ട്രാന്‍സ്ഫര്‍ വര്‍ത്തകള്‍ക്ക് ഒരു കുറവുമില്ല.ബൈല്‍ഡ് റിപ്പോര്ട്സ് നല്കിയ വാര്‍ത്ത പ്രകാരം ബയേര്‍ണ്‍ മ്യൂണിക്ക് വിടാനൊരുങ്ങുന്ന മാനുവല്‍ ന്യൂയറിനെ തങ്ങളുടെ പാളയില്ലെത്തിക്കാന്‍ നീക്കങ്ങള്‍ നടത്താനൊരുങ്ങുകയാണ് ഇംഗ്ലീഷ് ക്ലബായ ചെല്‍സി.ന്യൂയറിന്റെ ഇപ്പോഴത്തെ കോണ്ട്രാക്റ്റ് 2021 സമ്മറില്‍ തീര്‍ന്നേക്കും.അതിന് മുന്നേ ഒരു ഡീല്‍ ഉറപ്പിക്കാന്‍ കഷ്ട്ടപ്പെടുകയാണ് ബയേര്‍ണ്‍ മ്യൂണിക്ക്.
ഈ ഡീല്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ചെല്‍സിയുടെ മാനേജറായ ഫ്രാങ്ക് ലംപാര്‍ഡിനാണത്രേ.അദേഹത്തിന് കേപ്പയെ എത്രയും പെട്ടെന്ന് ഒഴിവാകനാണത്രേ ന്യൂയറിനെ വാങ്ങുന്നത്.ഇന്ന് 34 വയസ്സ് തികയുന്ന ന്യൂയര്‍ ബയെര്‍ണ്‍ മ്യൂണിക്കിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ്.ഈ അടുത്ത് പരിക്ക് കുറച്ച് വലച്ചെങ്കിലും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ് ജര്‍മന്‍ നാഷണല്‍ ഫുട്ബോള്‍ ടീമിന്‍റെ കാപ്റ്റനായ ന്യൂയര്‍.






































