Foot Ball Top News

ഹാനിബാള്‍ മെജ്ബ്രി; മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ പുത്തന്‍ ഫ്രഞ്ച് ആയുധം

March 27, 2020

ഹാനിബാള്‍ മെജ്ബ്രി; മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ പുത്തന്‍ ഫ്രഞ്ച് ആയുധം

17 വയസ്സേ ആയിട്ടുള്ളൂ എങ്കിലുംഹാനിബാള്‍  മെജ്ബ്രി താങ്ങുന്ന ഭാരം അതിലും അപ്പുറമാണ്.കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ യുവ ഫ്രഞ്ച് താരത്തിനെ  മൊണാകൊയില്‍ നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്.ഈ കഴിഞ്ഞ എഫ്എ കപ്പ് മല്‍സരത്തില്‍ യുണൈറ്റഡിന് വേണ്ടി ബൂട്ടണിയുന്നത് അത്രക്ക് രസമുള്ള കാര്യമല്ല എന്ന് ഹാനിബാള്‍ മെജ്ബ്രിക്കു അറിഞ്ഞിട്ടുണ്ടാവും.

 

അന്നത്തെ മല്‍സരത്തില്‍ 1400 ലീഡ്സ് യുണൈറ്റഡ് ആരാധകര്‍   ഒത്തുചേര്‍ന്നപ്പോള്‍  അവര്‍ ഒരുമിച്ച് കൂട്ടമായി ബുള്ളി ചെയ്തത് മറ്റാരെയുമല്ല മെജ്ബ്രിയെയാണ്.പ്രസിദ്ധമായ സിംപ്സണ്‍സ് സീരീസിലെ വില്ലനായ സൈഡ്ഷോ ബോബ് എന്ന കഥാപാത്രത്തിനോട് സാമ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ബുള്ളിയിങ്.ഇതിനെ പറ്റി ചോദിച്ചപ്പോള്‍ മെജ്ബ്രി പറഞ്ഞത് ഇങ്ങനെ, സൈഡ് ഷോ ബോബ്, അദേഹത്തിന്‍റെ ചെറിയ ചായ എനിക്കുണ്ട് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

Leave a comment