Foot Ball Top News

അയാക്സ് താരം അബ്ദുള്‍ഹക്ക് നൌരി കോമയില്‍ നിന്നും മെച്ചപ്പെട്ട സ്ഥിതിയിലേക്ക്

March 27, 2020

അയാക്സ് താരം അബ്ദുള്‍ഹക്ക് നൌരി കോമയില്‍ നിന്നും മെച്ചപ്പെട്ട സ്ഥിതിയിലേക്ക്

22 വയസ്സുള്ള അയാക്സ് താരമായ  നൌരി മൂന്ന് കൊല്ലമായി ഫുട്ബോള്‍ കളിച്ചിട്ട്.മൂന്ന് കൊല്ലം മുന്നേ ജര്‍മന്‍ ക്ലബായ വേര്‍ഡര്‍ ബ്രമനുമായുള്ള ഒരു ഫ്രണ്ട്ലി മല്‍സരത്തില്‍ മയങ്ങി വീണതാണ്.അദേഹത്തിന്‍റെ തലച്ചോറിന് ക്ഷതം സംഭവച്ചിതിനാല്‍ അദ്ദേഹം ഇത്രയും കാലം കിടകയില്‍ കഴിയുകയായിരുന്നു.2015ഇല്‍ ആണ് അദ്ദേഹം അയാക്സിന്‍റെ സീനിയര്‍ സ്ക്വാഡിലേക്ക് സ്ഥാനകയറ്റം ലഭിച്ചതു.

 

അദ്ദേഹം അയാക്സിന് വേണ്ടി ഒന്‍പത് ഫസ്റ്റ് ടീം  മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.2017 അയാക്സിന്‍റെ പ്രീ സീസണ്‍ ടൂര്‍ ഓസ്ട്രിയയില്‍ ആയിരുന്നു.അവിടെവച്ചാണ് അദേഹത്തിന് ഈ ദാരുണമായ അവസ്ഥ വന്നത്.നൌരിക്ക് കാര്‍ഡിയ അരിത്മിയ അറ്റാക്ക് വന്നതിനാല്‍ അദേഹത്തിനെ ഡോക്ടര്‍മാര്‍ കോമയിലാക്കി ചികില്‍സിക്കുകയായിരുന്നു.ഒരു കൊല്ലത്തിന് ശേഷം അദ്ദേഹം കോമയില്‍ നിന്നു മുക്തനയെങ്കിലും ,പിന്നീടങ്ങോട്ട്   ചലിക്കാനോ സംസാരിക്കാനോ കഴിഞിരുന്നില്ല.

Leave a comment