Foot Ball legends Top News

പവെൽ നെദ്വേദ് – മിഡ്‌ഫീൽഡിലെ പൂർണത

March 27, 2020

author:

പവെൽ നെദ്വേദ് – മിഡ്‌ഫീൽഡിലെ പൂർണത

സിനദന്‍ സിദാനെ നഷ്ടപെട്ട യുവന്‍റസ് …. അവിടേക്കാണ് നെദ്വേദ് കടന്ന് വരുന്നത്…. സിദാന്‍ ലോക ഫുട്ബോള്‍ വാണപ്പോഴും ലീഗില്ലാത്ത മൂന്ന് സീസണുകളേയാണവര്‍ നേരിട്ടത്…സിദാന്റെ വിടവ് യുവന്‍റസിനേല്‍പ്പിക്കുന്ന ആഘാതം ചര്‍ച്ചയായി തുടങ്ങിയിരിക്കുന്നു…. പക്ഷേ ഇതിനിടയില്‍ വന്‍ താര നിര സ്വപ്നമായിരുന്ന ലാസിയോയെ ഒരിക്കല്‍ ലീഗ് ജേതാക്കളാക്കുന്നതില്‍ നെദ്വേദ് പങ്ക് വഹിച്ചിരുന്നു…പക്ഷേ അടുത്ത നാല് വര്‍ഷങ്ങള്‍… സിദാന്‍ ജുവന്‍ന്റസ് ആരാധകരുടെ മനസ്സില്‍ നിന്ന് നടന്ന് കൊഴിഞ്ഞു പോകുകയായിരുന്നു.. തുടര്‍ച്ചയായി നാല് സീസണുകളില്‍ യുവെ ഇറ്റാലിയന്‍ ജേതാക്കളായി…

2002-03 യുസില്‍ സീസണ്‍…സിദാനൊരിക്കല്‍ കൂടി ടുറാനിലെത്തുകയാണ്…തന്റെ പഴയ മണ്ണിലേക്ക്….അവരുടെ എതിരാളികളായി…ആദ്യ പാദത്തില്‍ റയലിന് 2-1 ന്റെ ലീഡുണ്ടായിരുന്നു…. പക്ഷേ ടുറാനിലെ ആ രാത്രി ….അത് നെദ്വേദിന്‍റതായിരുന്നു…..അയാള്‍ കളം നിറഞ്ഞാടുകയായിരുന്നു…..സിദാന്‍ അന്ന് തലകുനിച്ച് മടങ്ങി…. വിജയഗോളടക്കം നേടി സിദാനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ടീം അയാള്‍ക്ക് മുന്നില്‍ പരാജതിരായി…..സസ്പെന്‍ഷന്‍ മൂലം നെദ്വേദ് പുറത്തിരുന്നൊരു രാത്രിയില്‍ കിരീടം ഓള്‍ഡ് ലേഡിക്ക് കൈവിട്ട് പോയപ്പോള്‍ സീസണൊടുവിലയാള്‍ കണ്ണീരണിഞ്ഞെങ്കിലും…..അക്കൊലം ബാലണ്‍ ഡി ഓര്‍ പക്ഷേ അയാളെ തേടിയെത്തി…

നെദ്വേദ് അയാളൊരിക്കലും എഴുത്തുകളില്‍ പാടി പതിഞ്ഞവനായിരുന്നില്ല… കഠിനമായ അദ്വനം കൊണ്ട് മാത്രം സ്വന്തം നിലക്ക് വളര്‍ന്നവനെയത്രയേറെ പുകഴ്ത്തലുകള്‍ അന്യമായിരുന്നു…ചെക്കിലെ സ്പാര്‍ട്ട പ്രേഗില്‍ അയാളെത്തിയ കാലത്ത് 1976 ലെ ചെക്കസ്ലോവ്യക്ക്യയുടെ യൂറോപ്യന്‍ വിന്നര്‍മാരിലൊരാളായ കരോള്‍ ഡോബിയാസ് തന്റെ ന്യൂസ് പേപ്പര്‍ കോളത്തിലെഴുതി… ”ഇവന്‍ ഫുട്ബോളില്‍ ഭാവിയില്ലാത്തവനാണ്” . ”പക്ഷേ നിങ്ങള്‍ക്ക് തെറ്റി കരോള്‍” അടുത്ത മൂന്ന് സീസണും തന്റെ ടീമിനെ ലീഗ് ജേതാക്കളാക്കി അയാള്‍ കളത്തില്‍ വിളിച്ചു പറഞ്ഞു….

കളികളത്തില്‍ നെദ്വേദ് മിഡ്ഫീല്‍ഡിലെ പൂര്‍ണ്ണതയായിരുന്നു …. മിഡ്ഫീല്‍ഡില്‍ ഏത് പൊസിഷനും കളിക്കാന്‍ പ്രാപ്തനായൊരാള്‍…ഇരു വിങ്ങുകളിലൂടെ ഇരു പാദങ്ങളുമുപയോഗിച്ച് അയാള്‍ ക്രോസ്സുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചു….അയാളുടെ വിഷന്‍…കംപോഷര്‍…പാസ്സിങ്ങ് റേഞ്ച്…അയാള്‍ കളിയെ നിയന്ത്രിച്ചു….ഒറ്റയാനായി കുതിച്ച് പാഞ്ഞ് പെനാല്‍റ്റി ബോക്സില്‍ അപകടം വിതച്ച് കൊണ്ടിരുന്നു….മികവുറ്റ ഷോട്ടുകളിലൂടെ ഗോളുകള്‍ നേടി കൊണ്ടിരുന്നു….

നെദ്വേദിനെ കേരളക്കരയോര്‍ക്കുക 2004 യൂറോ കപ്പിലെ അസാധ്യ പ്രകടനത്തിലൂടെയായിരുന്നു…. ആ ലോകകപ്പില്‍ കാണികളുടെ മനം കവര്‍ന്ന നെദ്വേദും ടീമും പക്ഷേ ഗ്രീസിന്റെ നെഗറ്റീവ് ഫുട്ബൊളിന് മുന്നില്‍ സെമിയില്‍ വീഴുകയായിരുന്നു…അതിനുമേറെ വര്‍ഷങ്ങള്‍ മുമ്പ് 1996ല്‍ അപ്രശസ്തനായി വന്ന് ചെക്കിനെ യൂറൊപ്പിന്റെ ഫൈനലിലെത്തിച്ചയാള്‍ പ്രശസ്തി നേടിയിരുന്നു …പക്ഷേ ബിയറോഫ് ഫൈനലിനെ തന്റേതാക്കിയപ്പോൾ ഗോള്‍ഡന്‍ ഗോളില്‍ ചെക്ക് തലകുനിച്ചപ്പോള്‍, നെദ്വേദ് എഴുതപെടാതെ പോയി…

വര്‍ഷങ്ങള്‍ ഏറെ കടന്ന് പോയിരിക്കുന്നു….സിദാനും ഫിഗോക്കും സാവിക്കും ഇനിയസ്റ്റക്കുമൊപ്പം എഴുതേണ്ടയാളായിരുന്നു അയാള്‍…സിദാന് സാധിക്കാത്തത് യുവന്‍റസില്‍ സാധിച്ചൊരാള്‍….പക്ഷേ അയാള്‍ അത്രയേറെ എഴുതപെട്ടില്ല….ചിലരുടെ വിധി അങ്ങനെയാണ്.

Rayemon Roy

Leave a comment