Foot Ball Top News

കൊറോണ ഭീതിയില്‍ ട്രാന്‍സ്ഫര്‍ ജാലകം നീട്ടാന്‍ സാധ്യത

March 26, 2020

കൊറോണ ഭീതിയില്‍ ട്രാന്‍സ്ഫര്‍ ജാലകം നീട്ടാന്‍ സാധ്യത

കൊറോണ മൂലം യൂറോപ്പിലെ എല്ലാ പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളും അടച്ചിട്ട അവസ്ഥയില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമിലാത്തെ സമ്മറില്‍ വരുന്ന ട്രാന്‍സ്ഫര്‍ ജാലകം നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്.മെയ് 30 ആവുമ്പോഴേക്കും എല്ലാ യൂറോപ്പിയന്‍  ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളും തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് യുവേഫ നിര്‍ദേശം നല്കിയിരുന്നു.അങ്ങനെ നോക്കുമ്പോള്‍ അടുത്ത സീസണ് മുന്നോടിയായി വരാറുള്ള സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ പതിവിലും വൈഗിയേക്കും.

 

അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എല്ലാ യൂറോപ്പിയന്‍ ടീമുകളും വലിയ നീക്കങ്ങള്‍ നടത്താന്‍ ഉദേശിച്ചിരുന്നു.നെയ്മര്‍ ബാഴ്സയിലേക്കും, എംബാപ്പെ റയലിലേക്കും പോകുമോ എന്ന് ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തീരുന്നതോടെ അറിയാന്‍ ആകുമായിരുന്നു. സാഞ്ചോവിനെ വാങ്ങാന്‍ യുണൈറ്റഡ്,സാനെയുടെ പുറകെയുള്ള ബയേര്‍ണ്‍ മ്യൂണിക്ക് എന്നിങ്ങനെ വരുന്ന വര്‍ത്തകള്‍ക്കും  ഒരന്ത്യം വന്നേനെ.

Leave a comment