അടുത്ത കൊല്ലം ട്രോഫി നേടാനായില്ലെങ്കില്‍ കെയ്ന്‍ ടോട്ടെന്‍ഹാം വിടണം;അലന്‍ ഷിയറര്‍
ടോട്ടെന്‍ഹാം താരമായ കെയ്ന്‍ അടുത്ത സീസണില്‍ ട്രോഫി നേടാനായില്ലെങ്കില്‍ എത്രയും പെട്ടെന്ന് ടീം വിടുകയാണ് നല്ലതെന്ന് പ്രീമിയര്‍ ലീഗ് ലെജന്‍ഡ് അലന്‍ ഷിയറര്‍ പറഞ്ഞു.26 വയസുള്ള കെയ്ന്‍ 2004 മുതല്‍ ടോട്ടെന്‍ഹാമിലുണ്ട്,അദ്ദേഹം ടീമിലെ തന്നെ മികച്ച ഒരു കളിക്കാരനായി വളര്‍ന്നു,എന്നാല്‍ ടീമിന് ട്രോഫി നേടി കൊടുക്കാന്‍ കെയിനിന് സാധിച്ചില്ല.
വാര്‍ത്തകള്‍ ശെരിയാണെങ്കില്‍ മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ് കെയിനിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പുതിയ കോച്ചായ ഹോസെ മോറിഞൊയുടെ കീഴില്‍ എങ്ങനെ കളിക്കുമെന്നതും കാണേണ്ടതാണ് എന്ന് അലന്‍ ഷിയരര്‍ പറഞ്ഞു.പ്രീമിയര്‍ ലീഗില്‍ 136 ഗോള്‍ കെയിന് ഇതുവരെ നേടിയിട്ടുണ്ട്.260 ഗോള്‍ നേടിയ ഷിയരര്‍ ആണ് പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച ഗോള്‍ സ്കോറര്‍.തന്‍റെ ഈ റെകോര്‍ഡ് തകര്‍ക്കാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത കെയിനിന് ആണെന്നും അദ്ദേഹം പറഞ്ഞു.






































