Foot Ball Top News

ലംപാര്‍ഡിനെയും സ്കോള്‍സിനെക്കാളും മികവ് സ്റ്റീവന്‍ ജെറാര്‍ഡിനുണ്ട്;കക്ക

March 26, 2020

ലംപാര്‍ഡിനെയും സ്കോള്‍സിനെക്കാളും മികവ് സ്റ്റീവന്‍ ജെറാര്‍ഡിനുണ്ട്;കക്ക

ബ്രസീലിയന്‍ ഫുട്ബോള്‍ താരമായ  കക്ക സ്റ്റീവന്‍ ജെറാര്‍ഡ്  മികച്ച താരമാണെന്നും അദ്ദേഹം ചെല്‍സി താരമായ ലംപാര്‍ഡിനേക്കാളും യുണൈറ്റഡ് ലെജന്‍ഡ് സ്കോള്‍സിനെക്കാളും മികവ് അദേഹത്തിന് ഉണ്ടെന്നും കക്ക പറഞ്ഞു.2005ഇലും ,2007ഇലും ഞങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്,ഞാന്‍ അദേഹത്തിനെ വളരെ അധികം ആരാധിക്കുന്നു.ലംപാര്‍ഡ് ഒരത്ഭുതമാണെന്നും സ്കോള്‍സ് ഒരു ക്ലാസ് പ്ലേയെറാണെന്നും ,എന്നാല്‍ താന്‍ ജെറാര്‍ഡില്‍ ഉറച്ച് നില്‍ക്കുന്നു എന്നു കക്ക വ്യക്തമാക്കി.

കക്കയുടെ അതേ അഭിപ്രായം ആണ് വെസ്റ്റ് ഹാം മിഡ് ഫീല്‍ഡര്‍ മാര്‍ക്ക് നോബിളിനുമുള്ളത്.ജെറാര്‍ഡ് ഇരു വരെകാളും മികച്ചതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് പേരുടെയും കളികള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.ഒരു കളിക്കാരന്‍റെ യോഗ്യത നമ്മള്‍ അറിയുന്നത് അയാള്‍ നമുക്കെതിരെ കളിക്കുംബോഴാണ്,എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment