ജാഡന്‍ സഞ്ചോയ്ക്ക് പിന്നില്‍ പണപെട്ടിയുമായി മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ്
ജര്‍മന്‍ ക്ലബായ ബോറുസ്സിയ ഡോര്ട്മുണ്ട് വണ്ടര്‍ കിഡായ ജാഡന്‍ സഞ്ചോയെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കാന്‍ രണ്ടും കല്‍പ്പിച്ച് മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ് ഇറങ്ങിയേക്കും.വാര്‍ത്ത പുറത്ത് വിട്ടത് ഇംഗ്ലിഷ് ദിനപത്രമായ മിറര്‍ ആണ്.ബോറൂസിയയില്‍ വമ്പന്‍ ഫോമിലാണ് സാഞ്ചോ.ഗോള്‍ നേടാന്‍ മാത്രമല്ല നല രീതിയില്‍ അസിസ്റ്റ് നല്‍കാനുമുള്ള കഴിവ് അദേഹത്തിന് ഉണ്ട്.
മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ് മാത്രമല്ല സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇംഗ്ലിഷ് ടീമുകളായ ലിവര്‍പ്പൂള്‍,ചെല്‍സി എന്നിവരും ഈ യുവ താരത്തിന് പുറകിലുണ്ട്.എന്നാല്‍ യുണൈറ്റഡ് ഡോര്ട്മുണ്ടിന്റെ എല്ലാ ആവശ്യങ്ങളും അംഗികരിച്ച് സാഞ്ചോയെ വരുന്ന സമ്മറില്‍ വാങ്ങണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്.ഡോര്ട്മുണ്ട് സാഞ്ചോയ്ക്ക് നല്‍കിയിരിക്കുന്ന വില്ല 120 മില്യണ്‍ യൂറോയാണ്.വരുന്ന സമ്മറില്‍ നമ്മുക്കറിയാം ഏത് ക്ലബ് നേടും ഈ യുവതാരത്തിനെ എന്ന്.






































