സിറ്റി താരമായ ഗബ്രിയേല്‍ ജീസൂസിനെ ടീമിലെത്തിക്കാന്‍ ജുവെന്‍റസ്
ഇറ്റാലിയന്‍ വമ്പന്‍മാരായ ജുവെന്‍റസ് മാഞ്ചെസ്റ്റെര്‍ സിറ്റി താരമായ ഗബ്രിയേല്‍ ജെസൂസിനെ ടീമിലെത്തിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായി ഇറ്റാലിയന്‍ കായിക ദിനപത്രമായ കല്‍സിയോമെര്‍കാറ്റോ റിപ്പോര്‍ട്ട് ചെയ്തു.ഇപ്പോഴത്തെ സ്ട്രൈക്കര്‍ ഗോണ്‍സലോ ഹിഗ്വേയിനെ മാറ്റി പുതിയ സ്ട്രൈക്കറെ നോക്കുവാന്‍ ജുവന്‍റസ് തുടങ്ങിയിട്ട് കുറച്ചായി.ജുവന്‍റസ് ടീമിന്‍റെ ചീഫ് ഫുട്ബോള്‍ ഓഫീസര്‍ ഫാബിയോ പരാടിസി ജെസൂസിനെ കൊണ്ടുവരാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു,എങ്കിലും സിറ്റിയ്ക്ക് ജെസൂസിനെ നല്‍ക്കാന്‍ തീരെ താല്‍പര്യം ഇലത്രേ.
സിറ്റി കോച്ചായ പെപ് ഗര്‍ഡിയോളയുടെ പ്രിയ ശിഷ്യനാണ് ജീസസ്.ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ് പെപ്പിന്റെ ടീം.അത് കൊണ്ട് തന്നെ ജെസൂസിനെ പോലെ ഒരു യുവ താരത്തിനെ വില്‍ക്കാന്‍ ഒരിക്കലും സിറ്റി തയ്യാറാവില എന്നാണ് എല്ലാ മാധ്യമങ്ങളും പറയുന്നത്.






































