Foot Ball Top News

കൊറോണ പ്രതിസന്തിയില്‍ വേതനം വെട്ടികുറക്കാന്‍ സമ്മതിച്ച് ഡോര്ട്ട്മുണ്ട് താരങ്ങള്‍

March 25, 2020

കൊറോണ പ്രതിസന്തിയില്‍ വേതനം വെട്ടികുറക്കാന്‍ സമ്മതിച്ച് ഡോര്ട്ട്മുണ്ട് താരങ്ങള്‍

ജര്‍മന്‍ ക്ലബായ  ബോറുസ്സിയ ഡോര്ട്മുണ്ട് തങ്ങളുടെ കളിക്കാര്‍ വേതനം വെട്ടികുറക്കുന്നതിന് സമതിച്ചെന്നു പറഞ്ഞു.കൊറോണ മൂലം ക്ലബ് നേരിടേണ്ടി വന്ന സാമ്പത്തിക ഞെരുക്കം ചുരുക്കാന്‍ വേണ്ടിയാണിത്.ഇത് തികച്ചും നിസ്വാര്‍ഥ പരമായ ഒരു ചെയ്തിയാണ് എന്ന് ക്ലബ് സിഈഒ ഹാന്‍സ് ജോയചെം വാട്സ്കെ പറഞ്ഞു.

 

കൊറോണ മൂലം ജര്‍മന്‍ ഫുട്ബോള്‍ നല തരത്തില്‍ നഷ്ടം സഹിക്കുന്നുണ്ടെന്ന് ജര്‍മന്‍ ലീഗ് സിഈഒ ക്രിസ്റ്റിയന്‍ സേഫെര്‍ട്ട് പറഞ്ഞു.കഴിഞ്ഞ ആഴ്ച്  56000 ജോലികള്‍ കൊറോണ മൂലം നഷ്ട്ടപ്പെട്ടെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.സീസണ്‍ അസാധുവാക്കിയാല്‍ ലീഗിലെ പകുതിയിലതികം ക്ലബുകളും ഭീമമായ  നഷ്ടം സഹിക്കേണ്ടി വരുമെന്നും ഏകദേശം എല്ലാ ക്ലബുകളുടെ നഷ്ടങ്ങളും കൂടി 750 മില്യണ്‍ യൂറോ വരെയെത്തും കണക്കുകള്‍ എന്നും അദ്ദേഹം പ്രസ്താവനയിറക്കി.

Leave a comment