Foot Ball Top News

ജര്‍മന്‍ ബുണ്ടസ്ലിഗ ഏപ്രില്‍ 30 വരെ നിറുത്തിവെക്കും

March 25, 2020

ജര്‍മന്‍ ബുണ്ടസ്ലിഗ ഏപ്രില്‍ 30 വരെ നിറുത്തിവെക്കും

യൂറോപ്പില്‍ കൊറോണ കൂടുതല്‍ ശക്തി പ്രാപ്പിച്ച്   വരുന്നതോടെ  ജര്‍മന്‍ ബുണ്ടസ്ലിഗ ഏപ്രില്‍ 30 വരെ തുടങ്ങിയേക്കില്ല.ഇതിന് മുന്നേ നടന്ന മീറ്റിങില്‍ ബുണ്ടസ്ലിഗ ഏപ്രില്‍ 2 വരെ അടച്ചിടാനായിരുന്നു തീരുമാനം.കൊറോണ ഇപ്പോള്‍ ഇറ്റലിയിലും സ്പെയിന്‍ ഉള്‍പ്പടെ പല യൂറോപ്പിയന്‍ രാജ്യങ്ങളിലും ഭീതി പടര്‍ത്തി കൊണ്ടിരിക്കുകയാണ്.യുവേഫ യൂറോ 2020 2021 ജൂണിലേയ്ക്ക് മാറ്റിയത് ലീഗുകള്‍ക്ക് അവരുടെ കളിയുടെ സമയം പുനക്രമീകരിക്കാന്‍ ഉള്ള സാവകാശം ലഭിച്ചേക്കും.

 

ജൂണ്‍ 30 ആവുമ്പോഴേക്കും എല്ലാ ലീഗ് ടൂര്‍ണമെന്‍റും തീര്‍ക്കാന്‍ യൂറോപ്യന്‍ ഫുട്ബോള്‍ സമിതി എല്ലാ ലീഗ് ഫെഡറേഷനോടും ആവശ്യപ്പെട്ടിരുന്നു.അതിനാല്‍ പറഞ്ഞ തീയതിക്കുളില്‍ എല്ലാ മല്‍സരങ്ങളും തീര്‍ക്കാന്‍ ആയിരിക്കും ഡിഎഫ്എലിന്‍റെ ലക്ഷ്യം.ജര്‍മനിയാണ് യൂറോപ്പില്‍ കൊറോണ മൂലം ഏറ്റവും കൂടുതല്‍ നാശനഷ്ട്ടങ്ങള്‍ വന്ന രാജ്യങ്ങളില്‍ മൂന്നാമത്.

Leave a comment