കൊറോണയ്ക്കെതിരെ സഹായഹസ്തവുമായി ഫുട്ബോള്‍ താരങ്ങള്‍
കൊറോണയെ നേരിടാന്‍ സഹായ ഹസ്തവുമായി ഫുട്ബോള്‍ താരങ്ങള്‍.സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് സംഭാവന നല്കി ലോകത്തിന് മാതൃക ആയത്.ഇരുവരും ഓരോ മില്യണ്‍ വീതമാണ് നല്‍കിയത്.ലയണല്‍ മെസ്സി നല്‍കിയത് ബാര്‍സലോണയിലെ പൊതുകാര്യ ആശുപത്രിക്കും, ക്ലിനിക്കിനും, പിന്നെ അര്‍ജന്റ്റിനയിലെ റൊസാരിയോവിലലെ ആശുപത്രിക്കും എന്നിങ്ങനെ ഇരുവര്‍ക്കും കൂടി 1 മില്യണ്‍ യൂറോ നല്‍കുകയായിരുന്നു.
റൊണാള്‍ഡോ തന്റെ ഏജന്റായ ജോര്‍ജ് മെണ്ടെസും ചേര്‍ന്ന് ലിസ്ബണിലെയും പോര്‍ട്ടോയിലെയും ഇന്റ്റെന്‍സീവ് കെയര്‍ യൂണിറ്റ്ക്കുകള്ക് സംഭാവന നല്‍കുകയായിരുന്നു.ഇതിന് മുന്‍പെ ബയെര്ന് മ്യൂണിക്ക് താരം റോബെര്‍ട്ട് ലേവ്ണ്ടോസ്ക്കി 1 മില്യണ്‍ യൂറോ നല്‍കിയിരുന്നു.മാഞ്ചെസ്റ്റര്‍ താരമായ പെപ് ഗര്‍ഡിയോള സ്പൈനിലെ ചികില്‍സ ചെലവിന് വേണ്ടി അദ്ദേഹവും 1 മില്യണ്‍ യൂറോ നല്‍കിയിരുന്നു.






































