ലിവര്‍പ്പൂള്‍ കഴിഞ്ഞാല്‍ എന്‍റെ പ്രിയപ്പെട്ട ടീം ബാഴ്സലോണ; ട്രന്‍റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്
ട്രന്‍റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് ഏതൊരു ബാഴ്സ ആരാധകന്‍റെയും പേടി സ്വപ്നാമാകും.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ അന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍അര്‍നോള്‍ഡ് എടുത്ത കോര്‍ണര്‍ ആരും മറന്നു കാണില്ല.കാമ്പ് നോവില്‍ മൂന്ന് ഗോളിന് ജയിച്ച ബാഴ്സയുടെ നെഞ്ചില്‍ തീക്കനല്‍ കോരിയിട്ട് നാലാം ഗോളിന് വഴിയൊരുക്കിയ അര്‍നോള്‍ഡിന് തന്‍റെ ടീമായ ലിവര്‍പ്പൂള്‍ കഴിഞ്ഞാല്‍ പ്രിയപ്പെട്ടത് ബാഴ്സലോണയാണ് എന്ന് ജിക്യൂ മാഗസിന് നല്കിയ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു.
അദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ, എന്‍റെ രണ്ടാമത്തെ പ്രിയപ്പെട്ട ടീം ബാഴ്സയാണ്.ഞങ്ങള്‍ ലിവര്‍പ്പൂളുകാര്‍ മൂല്യങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്ന പോലെ അത് ചെയ്യുന്ന മറ്റൊരു ടീമാണ് ബാഴ്സ.ലിവര്‍പ്പൂള്‍ തന്നെയാണ് തന്‍റെ ടീമെന്നും ഒരിക്കലും ലിവര്‍പ്പൂള്‍ വിടുന്നത് ഞാന്‍ ആലോചിച്ചിട്ട് പോലുമിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































