Foot Ball Top News

ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നല്‍കരുത്:റിയോ ഫെര്‍ഡിനാണ്ട്

March 24, 2020

ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നല്‍കരുത്:റിയോ ഫെര്‍ഡിനാണ്ട്

ലിവര്‍പൂളിന് 2019-20 കിരീടം നല്‍കരുത്.ഇത് പറയുന്നത് മറ്റാരുമല്ല മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റിയോ ഫെര്‍ദിനാണ്ട് ആണ്.പോരാത്തതിന് ഈ  പ്രീമിയര്‍ ലീഗ് സീസണ്‍  ആസാദുവാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പോയിന്‍റ്  പട്ടികയില്‍ 25പോയിന്‍റ്  ലീഡാണ് ലീവര്‍പൂളിന് ഇപ്പോള്‍ ഉള്ളത്.രണ്ടേരണ്ടു ജയങ്ങള്‍ മാത്രം മതി ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാന്‍.

 

റിയോ ഫെര്‍ഡിനാന്‍റെ വാക്കുകള്‍ ഇങ്ങനെ, ഞാനൊരു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്  താരമായിരുന്നത് കൊണ്ട് പറയുന്നതല്ല നമുക്ക് ഇപ്പോള്‍ പ്രധാനപ്പെട്ടത്  നമ്മുടെ ആരോഗ്യമാണ്, അല്ലാതെ ഫുട്ബോള്‍ അല്ല. എനിക്കും ഈ ലോകത്ത് വേറെന്തിനെക്കാളും ഇഷ്ടം ഫൂട്ബാളിനോട് തന്നെ.എന്നാല്‍  സീസണ്‍ തുടര്‍ന്നാല്‍ ഏതെങ്കിലും ഒരേ ഒരു ആള്‍ക്ക് രോഗബാധ ഉണ്ടെങ്കില്‍ വരാന്‍ പോകുന്നത് വളരെ വലിയ ഒരു വിപത്താണ്.ഇനി അഥവാ ലിവര്‍പൂളിന് കിരീടം നല്‍കിയാല്‍ തന്നെ നിങ്ങള്‍ക്ക് തോന്നുണ്ടോ ആരാധകര്‍ അവരുടെ വീട്ടില്‍ വെറുതെ ഇരിക്കുമെന്ന്.30 കൊല്ലത്തെ  കാത്തിരിപ്പും സങ്കടവും താണ്ടി കിരീടം നേടിയതില്‍ ആരാധകര്‍ തെരുവകളില്‍ പോയി ആഘോഷിക്കുമെന്ന കാര്യം ഉറപ്പാണ്.സീസണ്‍ അസാധുവാക്കിയാല്‍ ലിവര്‍പ്പൂള്‍ ആരാധകര്‍ക്ക് അത് വിഷമം ആവുമെന്ന് അറിയാം എന്നാല്‍ നമുക്ക് ഇപ്പോള്‍ വേറെ മാര്‍ഘം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

 

Leave a comment