മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫെര്‍ണാണ്ടോ മാര്ട്ടിന് കോവിഡ്19 മൂലം ആശുപത്രിയില്‍
റയല്‍ മാഡ്രിഡിന്റെ മുന്‍കാല പ്രസിഡണ്ടായ ഫെര്‍ണാണ്ടോ മാര്ട്ടിന് മാഡ്രിഡിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയപ്പെട്ടു.കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതിനാലാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.72 വയസുള്ള അദേഹത്തിനെ മാഡ്രിഡിലെ പുഎര്ട്ട ഡേ ഹിയെറോ ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിട്ടുളത്ത് എന്ന് സ്പാനിഷ് ദിനപത്രമായ എല്‍ മുണ്ടോ റിപ്പോര്‍ട്ട് ചെയ്തു.
2006ഇല് ഫ്ലോറെന്റിനോ പേരെസ് തന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനാല്‍ പകരം വന്ന ആളാണ് മാര്ട്ടിന്.തുടര്‍ന്നു ഏപ്രില്‍ 26നു അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.ക്ലബ് പ്രസിഡന്റ് സ്ഥാനം ഇലക്ഷന് മാര്‍ഗം വഴി മതി എന്ന് തീരുമാനം എടുത്തതിനാലാണ് ഇത്.തുടര്‍ന്നു റാമോണ്‍ കാല്ഡേറോണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇലെക്റ്റ് ചെയപ്പെട്ടു.2009ഇല് ഫ്ലോറെന്റിനോ പേരെസിനൊപ്പം മാര്ട്ടിന് ബോര്‍ഡ് ഓഫ് ഡിരെക്ട്ടെര്സിലേയ്ക്ക് തിരിച്ചെത്തി.






































