ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഫൈനല്‍സ് മല്‍സരം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു;
യുവേഫ ഇന്നലെ 2019-20 പുരുഷന്മാരുടെയും, വനിതകളുടെയും ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഫൈനല്‍സ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു.കൊറോണ ഫുട്ബോള്‍ ആരാധകരുടെ മനസമാധാനം മൊത്തം കെടുത്തുകയാണ്.പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരറുതി വന്നാല്‍ മാത്രമേ മല്‍സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ആലോചനയിലുളു.ചാമ്പ്യന്‍സ് ലീഗ് ണ്ട് ഓഫ് 16 മല്‍സരങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
അത്ലറ്റികൊ മാഡ്രിഡ്, അറ്റ്ലാന്റ,ആര്‍ബി ലേയിപ്ജിഗ്, പാരിസ് സെയിന്റ് ജര്മന്സ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി കഴിഞ്ഞു.മുന്‍ ചാമ്പ്യന്മാരായ ലിവര്‍പ്പൂള്‍ അത്ലറ്റികോയോട് തോറ്റ് പുറത്തായിരുന്നു.മാര്‍ച്ച് 17നു യുവേഫ യൂറോ 2020 ജൂണ്‍ 2021ഇല് നടത്തുമെന്നു പറഞ്ഞിരുന്നു.ഇത് പോലെയുള്ള സമയങ്ങളില്‍ ഫുട്ബോള്‍ അസോസിയേഷനുകള്‍ യുക്തിപൂര്‍വവും വിവേകപൂര്‍വമായി ചിന്തിക്കണമെന്നു യുവേഫ പ്രസിഡെന്റ് അലക്സാണ്ടര്‍ സേഫെറിന് പറഞ്ഞു.






































