Foot Ball Top News

ഡിഫന്‍സ് ശകതമാക്കാന്‍ തീരുമാനിച്ച് ക്ലോപ്;കോണ്ട്രാക്ട് തീര്‍ന്ന ലോവ്റെന്‍ പുറത്തേക്ക്

March 23, 2020

ഡിഫന്‍സ് ശകതമാക്കാന്‍ തീരുമാനിച്ച് ക്ലോപ്;കോണ്ട്രാക്ട് തീര്‍ന്ന ലോവ്റെന്‍ പുറത്തേക്ക്

സമ്മര്‍  അടുക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ എല്ലാം വളരെ ശക്തമായി വരുന്നുണ്ട്.ഇപ്പോഴത്തെ വാര്‍ത്ത ലിവര്‍പ്പൂള്‍ ലോവ്രന് പകരം പുതിയ ഡിഫെന്‍ഡേഴ്സിനെ നോക്കുന്നതായി പ്രമുഘ സ്പോര്‍ട്ട്സ് പത്രമായ എഎസ് റിപ്പോര്‍ട്ട് ചെയ്തു.ലിവര്‍പൂള്‍ നോട്ടം വെക്കുന്നത് പ്രധാനമായി മൂന്ന് താരങ്ങളെയാണ്.

 

അത്ലറ്റികോ മാഡ്രിഡ് താരമായ ജോസ് മരിയ ഗിമിനെസ്,ഇന്റെര്‍മിലാന്‍റെ അലെസ്സന്ദ്രോ ബാസ്റ്റോണി,ആര്‍ബി ലേയിപ്ജിഗ് താരമായ ഡയോട്ട് ഉപമേകാനോ എന്നിവരാണ് ലിവര്‍പൂളിന്‍റെ റഡാറില്‍ ഉള്ളത്.ലോവ്റെന്‍റെ കോണ്‍ട്രാക്റ്റ് 2021ഇല്‍ തീര്‍ന്നേക്കും.ക്ലോപ്പിന് ആവശ്യം വിര്‍ജിലിനെ പോലെയോ അല്ലെങ്കില്‍ ജോ ഗോമെസിനെ പോലെയോ ഏരിയലായി കളിക്കാന്‍ അറിയുന്ന താരങ്ങളെയാണ്.കണക്കുകൂട്ടി നോക്കുകയാണെങ്കില്‍ അത്ലറ്റിക്കോയുടെ ഗിമേനെസ് ആയിരിക്കും ലിവര്‍പൂളിന്റ്റെ പ്രധാന ലക്ഷ്യം.അദേഹത്തിന്റെ കോണ്‍ട്രാക്റ്റ് 2023 ഇലാണ് തീരുന്നത് . റിലീസ് ക്ലോസ് 120മില്യണ്‍ യൂറോയാണ്.

Leave a comment